ഏവർക്കും ബിരിയാണി വളരെ അധികം പ്രിയപ്പെട്ട ഒന്നാണ്. വളരെ രുചികരമായ രീതിയിൽ പലതരം ബിരിയാണികൾ നമുക്ക് തയ്യാറാക്കി നോക്കാവുന്നതാണ്. എന്നാൽ വളരെ രുചികരമായ രീതിയിൽ എങ്ങനെ ബീഫ് ബിരിയാണി തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
ബീഫ് -ഒരു കിലോ
മഞ്ഞൾ പൊടി – അര ടീസ്പൂൺ
കുരുമുളകുപൊടി – 1 ടീസ്പൂൺ
പെരുംജീരക പൊടി – അര ടീസ്പൂൺ
അണ്ടിപ്പരിപ്പ് ഉണക്ക മുന്തിരി – 25ഗ്രാമ്
ബിരിയാണി അരി – 2 കപ്പ്
നെയ്യ് – 100 ഗ്രാമ്
ഏലയ്ക്ക – 3
പട്ട – ഒരിഞ്ചുള്ള രണ്ടു കഷ്ണം
ഗ്രാമ്പു – 4
നാരങ്ങാ നീര് -1 ടേബിൾ സ്പൂ
ചൂട് വെള്ളം – 3 കപ്പ്
സവാള – 3
വെളുത്തുള്ളിചതച്ചത് – 1 ടേബിൾ സ്പൂൺ
ഇഞ്ചി ചതച്ചത് – 1 ടേബിൾ സ്പൂൺ
പച്ചമുളക്ചതച്ചത് – 5
തക്കാളി – 3
മല്ലിയില -ഒരു പിടി
പുതിനയില -ഒരു പിടി
തൈര് – അരകപ്
ബിരിയാണി മസാല -1 ടേബിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
ബിരിയാണി മസാല ഉണ്ടാക്കുന്ന വിധം
പട്ട – രണ്ടിഞ്ചു കഷ്ണം
ഏലയ്ക്ക ഗ്രാമ്പു ജാതിക്ക – ഒരു ചെറിയ കഷ്ണം
ജാതിപത്രി – ഒന്നിൻ്റെ പകുതി
തക്കോലം – ഒന്ന്
ജീരകം – അര ടീസ്പൂൺ
എല്ലാം കൂടെ ചൂടായ ചട്ടിയിലിട്ട് ഒന്ന് ചൂടാക്കി പൊടിക്കുക. ബിരിയാണി തയ്യാറാകുന്ന വിധം :- ബീഫ് കട്ട് ചെയ്തു കഴുകി വെള്ളം വാർത്തെടുത്തു കുക്കറിൽ മഞ്ഞൾപൊടി കുരുമുളകുപൊടി പെരുംജീരകപൊടി ആവശ്യത്തിന് ഉപ്പ് ചേർത്ത് ആറു വിസിൽ വന്നതുംതീ ഓഫ് ചെയ്യുക. ഒരു പാത്രത്തിൽ നെയ് ഒഴിച്ച് ചൂടാവുമ്പോൾ പട്ട ഏലയ്ക്ക ഗ്രാമ്പു എന്നിവ മൂപ്പിക്കുക ഇതിലേക്ക് കഴുകി വാർത്ത ബിരിയാണി അരി ചേർക്കുക നാരങ്ങാ നീരും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി അഞ്ചു മിനിറ്റ് ചെറിയ തീയിൽ വെക്കുക. അരിയിലേക്ക് തിളച്ച വെള്ളം ഒഴിച്ചു ഇളക്കി ചെറിയ തീയിൽ 10 മിനിറ്റു പാത്രം മൂടിവെച്ചു വേവിക്കുക വെള്ളം മുഴുവനും വറ്റി ചോറ് മുക്കാൽ വേവായാൽ തീ ഓഫ് ചെയ്യാം
ബിരിയാണിക്കുള്ള റൈസ് റെഡി. ചുവടു കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടാവുമ്പോൾ നെയ്യൊഴിക്കുക ഒരു സവാള നൈസ് ആയി അരിഞ്ഞത് നെയ്യിലേക്ക് ഇട്ട് ഗോൾഡൻ കളറിൽ വറുത്തുകോരുക ഇതിലേക്ക് അണ്ടിപ്പരിപ്പ് മുന്തിരി ചേർത്ത് ഫ്രൈ ചെയ്തു ഒരു പാത്രത്തിലേക്ക് മാറ്റുക. അതെ നെയ്യിൽ ബാക്കിയുള്ള സവാള വഴറ്റുക ഉപ്പ് ചേർക്കുക സവാള മൂത്തുവരുമ്പോൾ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് തക്കാളി അരിഞ്ഞതും പച്ചമുളക് ചതച്ചതും മല്ലിയില പൊതിനയില അരിഞ്ഞതും ബിരിയാണി മസാലയും തൈരും ചേർത്ത് വഴറ്റുക. തക്കാളി ഉടഞ്ഞു തുടങ്ങിയാൽ വേവിച്ച ബീഫ് ചേർത്തിളകി അഞ്ചു മിനിറ്റു മൂടിവെക്കുക.ശേഷം മസാലയുടെ മുകളിൽ വേവിച്ചുവെച്ച റൈസ് പകുതി നിരത്തുക. അതിനു മുകളിൽ ബിരിയാണി മസാല വിതറുക മല്ലിയില അരിഞ്ഞതും പൊരിച്ച സവാള അണ്ടിപ്പരിപ്പ് മുന്തിരിയും മുകളിൽ വിതറി ബാക്കി റൈസും ഇതേപോലെ ചെയ്തു മുകളിൽ അൽപ്പം നെയ്യ് ഒഴിക്കുക. പാത്രം മൂടി അതിന്റെ മുകളിൽ ഒരു വെള്ളംനിറച്ച പാത്രം വെച്ച് 10 മിനിറ്റു ചെറിയ തീയിൽ വെച്ച് ഓഫ് ചെയ്യാം. ഒരു മണിക്കൂറിനു ശേഷം സെർവ് ചെയ്യാം. നമ്മുടെ മലബാർ ബീഫ് ബിരിയാണി റെഡി…