ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് കുഞ്ഞിപത്തിൽ അഥവാ കക്കറോട്ടി. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
പത്തിൽ ഉണ്ടാക്കാൻ:
അരിപ്പൊടി - 2 ഗ്ലാസ്
വലിയജീരകം - 1ടേബിൾസ്പൂൺ
ചെറിയ ഉള്ളി - 4
വെള്ളം
ഉപ്പ്
തയ്യാറാക്കുന്ന വിധം
രണ്ടര ഗ്ളാസ് വെളളം , ജീരകവും ഉള്ളിയും അരച്ചെടുത്തതും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളക്കുമ്പോൾ അരിപ്പൊടി ചേർത്ത് വാട്ടി നന്നായി കുഴച്ചെടുക്കുക. ചെറിയ ഉരുളകളാക്കി, ചെറുതായൊന്നു അമർത്തി, വിരൽകൊണ്ട് നടുവിൽ കുഴിയുണ്ടാക്കുക. ശേഷം ആവിയിൽ വേവിച്ചെടുക്കുക.