ചോറിനൊപ്പവും ചപ്പാത്തിക്ക് ഒപ്പവും എല്ലാം തന്നെ നല്ല ഒരു കോമ്പിനേഷണ ആണ് കൂന്തൽചില്ലി ഫ്രൈ. വളരെ ചുരുങ്ങിയ സമയം കൊണ്ട് രുചികരമായ രീതിയിൽ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
അവശ്യ സാധനങ്ങൾ
കൂന്തൽ ഇടത്തരം - 5 എണ്ണം നീളത്തിൽ അരിഞ്ഞത്
സവാള - ഒരെണ്ണം വലുത് ചെറുതായി അരിഞ്ഞത്
പച്ചമുളക് - ഏഴെണ്ണം നീളത്തിൽ അരിഞ്ഞത്
വേപ്പില - മൂന്നു തണ്ട്
മല്ലിപൊടി - ഒരു ടീസ്പൂൺ
മുളകുപൊടി - അര ടീസ്പൂൺ
മഞ്ഞൾപൊടി - കാൽ ടീസ്പൂൺ
വേപ്പില - മൂന്ന് തണ്ട്
വെളിച്ചെണ്ണ - മൂന്നു ടേബിൾസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ ആവശ്യത്തിന് എണ്ണ ചൂടാക്കി സവാള , പച്ചമുളക് ,വേപ്പില ചേർത്ത് നിറം മാറുന്നതുവരെ വഴറ്റിയ ശേഷം അതിലേക്ക് മഞ്ഞൾ പൊടി ,മുളകുപൊടി , മല്ലിപൊടി ചേർത്ത് പച്ചമണം മാറുന്നതു വരെ വഴട്ടുക. പിന്നാലെ കൂന്തൽ ആവശ്യത്തിന് ഉപ്പും ചേർത്ത ശേഷം അതിലേക്ക് ഇട്ട് അഞ്ചു മിനിറ്റു അടച്ചു വച്ച് ചെറിയ തീയിൽ വേവിച്ചു അടപ്പു തുറന്നു മീഡിയം ഫ്ലെമിൽ ഡ്രൈ ആക്കിയെടുക്കുക. സ്വാദിഷ്‌ടമായ കൂന്തൽചില്ലി ഫ്രൈ തയ്യാർ.