Latest News

വീട്ടില്‍ കപ്പ ബിരിയാണി തയ്യറാക്കാം വളരെ എളുപ്പത്തില്‍! തയ്യാറാക്കേണ്ട രീതി ഇങ്ങനെ

Malayalilife
വീട്ടില്‍ കപ്പ ബിരിയാണി തയ്യറാക്കാം വളരെ എളുപ്പത്തില്‍! തയ്യാറാക്കേണ്ട രീതി ഇങ്ങനെ

ധ്യതിരുവിതാംകൂറിലെ രുചിക്കൂട്ടില്‍ ഏറെ പ്രിയപ്പെട്ടതാണ് കപ്പ ബിരിയാണി. കപ്പ നുറുക്കി വേവിച്ച് ഒപ്പം നല്ല ചിക്കനുമായി പിരട്ടി ബിരിയാണിയുണ്ടാക്കുന്നതാണ് കപ്പ ബിരിയാണി തയ്യാറാക്കുന്നതിലെ പ്രത്യേകത. കപ്പ ബിരിയാണി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാം. 


ചേരുവകള്‍

കപ്പ  ഒരു കിലോ

ബീഫ് എല്ലോടു കൂടിയത്  ഒരു കിലോ

ഇഞ്ചി  1 കഷണം

വെളുത്തുള്ളി  1 കുടം

സവാള വലുത്  2 എണ്ണം

ചുവന്നുള്ളി  56 എണ്ണം

മല്ലിപ്പൊടി  2 ടേബിള്‍ സ്പൂണ്‍

മുളകുപൊടി  1 ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി  1/2 ടീസ്പൂണ്‍

മീറ്റ് മസാലപ്പൊടി  2 ടേബിള്‍ സ്പൂണ്‍

കുരുമുളക്  1 ടീസ്പൂണ്‍

ഗരം മസാല പൊടിച്ചത്  1 ടീസ്പൂണ്‍

ഉപ്പ്, കറിവേപ്പില,വെളിച്ചണ്ണ , കടുക്  പാകത്തിന്


തയ്യാറാക്കുന്ന വിധം

ബീഫ് കഴുകി പാകത്തിന് ഉപ്പും മുളക് പൊടിയും, മല്ലിപ്പൊടിയും , കുരുമുളക് പൊടിയും , മഞ്ഞള്‍ പൊടിയും ഗരം മസാലയും ചേര്‍ത്ത് തിരുമ്മി വെക്കുക. ശേഷം 20 മിനിറ്റ് കുക്കറില്‍ വെള്ളം ചേര്‍ക്കാതെ വേവിക്കുക.

കപ്പ നുറുക്കി ഉപ്പിട്ട് പകുതി വേവിച്ചെടുക്കുക. ശേഷം വെള്ളം ഊറ്റിക്കളഞ്ഞു വെക്കുക. പാനില്‍ ആവശ്യത്തിനു എണ്ണ ചൂടാക്കി സവോള , വെളുത്തുള്ളി , കറിവേപ്പില, ഇഞ്ചി ചതച്ചത് എന്നിവ വഴറ്റി ബാക്കിയിരിക്കുന്ന മസാലകള്‍ എല്ലാം ചേര്‍ത്തു നന്നായി മൂപ്പിച്ചെടുക്കുക.

വേവിച്ചു വെച്ചിരിക്കുന്ന ബീഫും , വഴറ്റി വെച്ചിരിക്കുന്ന മസാലക്കൂട്ടും കപ്പയിലേക്ക് ചേര്‍ത്തു നന്നായി ഇളക്കി ചെറു തീയില്‍ 15-20 മിനുട്ട് മൂടി വെച്ച് വേവിക്കുക. പാനില്‍ ആവശ്യത്തിനു എണ്ണ ചൂടാക്കി കടുക് , കറിവേപ്പില, ചുവന്നുള്ളി എന്നിവ താളിച്ച് കപ്പയിലേക്ക് ചേര്‍ത്തു നന്നായി ഇളക്കി കൂട്ടി കുഴച്ചെടുക്കുക. കപ്പ ബിരിയാണി റെഡി.

Read more topics: # kappa biriyani preparation
kappa biriyani preparation

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES