Latest News

ഇന്ത്യ വിന്‍ഡീസ് ഏകദിന പരമ്പരയില്‍ താരങ്ങള്‍ക്കായി ഒരുക്കിയത് സീ ഫുഡ് മുതല്‍ കേരള സദ്യവരെ; മത്സ്യമാംസാദികള്‍ മറ്റ് ടീം അംഗങ്ങള്‍ കഴിച്ചപ്പോള്‍ അമ്പരപ്പിച്ചത് നായകന്‍ കോഹ്ലി തന്നെ; വാഴക്കൂമ്പ് തോരനും മുരിങ്ങയിലക്കറിയും ആവശ്യപ്പെട്ടു; മിച്ചം വന്ന ഭക്ഷണം വൈകിട്ടും കഴിച്ചു; താരങ്ങള്‍ക്ക് ഭക്ഷണമൊരുക്കിയ റാവീസ് ചീഫ് ഷെഫ് പ്രതികരിക്കുന്നു.

Malayalilife
ഇന്ത്യ വിന്‍ഡീസ് ഏകദിന പരമ്പരയില്‍ താരങ്ങള്‍ക്കായി ഒരുക്കിയത് സീ ഫുഡ് മുതല്‍ കേരള സദ്യവരെ; മത്സ്യമാംസാദികള്‍ മറ്റ് ടീം അംഗങ്ങള്‍ കഴിച്ചപ്പോള്‍ അമ്പരപ്പിച്ചത് നായകന്‍ കോഹ്ലി തന്നെ;  വാഴക്കൂമ്പ് തോരനും മുരിങ്ങയിലക്കറിയും ആവശ്യപ്പെട്ടു; മിച്ചം വന്ന ഭക്ഷണം വൈകിട്ടും കഴിച്ചു; താരങ്ങള്‍ക്ക് ഭക്ഷണമൊരുക്കിയ റാവീസ് ചീഫ് ഷെഫ് പ്രതികരിക്കുന്നു.

കഴിഞ്ഞ നവംബര്‍ ഒന്നിന് ഇന്ത്യ വിന്‍ഡീസ് ഏകദിന മത്സരത്തിന് വേദിയായത് കാര്യവട്ടം സ്റ്റേഡിയമായിരുന്നു. ഇരു ടീമുകളും മത്സരത്തിനായി് ചിലവഴിച്ചത് കോവളത്തെ റാവീസ് ഹോട്ടലിലാണ്.. ഇന്ത്യ വിന്‍ഡീസ് ടീമുകള്‍ക്ക് സീഫുഡ് മുതല്‍ നാടന്‍ സദ്യ തന്നെയയിരുന്നു ഒരുക്കിയിരുന്നത്. ഇവയില്‍ ഏറെ വ്യത്യസ്തമായത്് കോഹ്ലിയുടെ ഭക്ഷണ ക്രമമായിരുന്നു. മറ്റ് എല്ലാ അംഗങ്ങളും മത്സ്യമാംസാദികള്‍ കഴിച്ചപ്പോള്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ആവശ്യപ്പെട്ടത് വാഴക്കുമ്പ് തോരനും മുരിങ്ങയിലക്കറിയുമായിരുന്നു.

ആഹാരത്തില്‍ വലിയ പിടിവാശിയില്ലാത്ത ആളാണ് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഇന്ത്യന്‍ ടീം അംഗങ്ങളുടേയും വെസ്റ്റിന്‍ഡീസ് താരങ്ങളും റാവീസ് റെസ്റ്റുറന്റിലേക്ക് എത്തിയപ്പോള്‍ ഇവര്‍ക്കായി റെസ്റ്റുറന്റില്‍ സീ ഫുഡ് വിഭവങ്ങള്‍ മുതല്‍ നാടന്‍ സദ്യവരെയായിരുന്നു ഒരുക്കിയിരുന്നത്. പല ഇന്ത്യന്‍ താരങ്ങളും ഒപ്പം തന്നെ വിന്‍ഡീസ് താരങ്ങളും ഇവയെല്ലാം സ്വീകിരച്ചെങ്കിലും ഇവരില്‍ നിന്നും വ്യത്യസ്തനായത് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി തന്നെയായിരുന്നു. വിവാഹശേഷം പൂര്‍ണമായും വെജിറ്റേറിയനായി മാറിയ താരം തനിക്ക് മാംസ വിഭവങ്ങള്‍ വേണ്ടെന്ന് ആവശ്യപ്പെടുകയായിരുന്നെന്ന് ഇവര്‍ക്കായി ഭക്ഷണമൊരുക്കിയ റാവീസിലെ ചീഫ് ഷെഫ് പറയുന്നു. 

വെജിറ്റേറിയനാകാന്‍ കാരണം അനുഷ്‌ക


ഷെഫുകളെയടക്കം ഞെട്ടിച്ചത് താന്‍ വീഗനാണെന്നും കേരളാ ഫുഡായ വാഴക്കുമ്പ് തോരനും മുരിങ്ങയില കറിയുമെല്ലാം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതുകേട്ടപ്പോള്‍ തന്നെ അദ്ദേഹത്തിനായി സദ്യ ഒരുക്കുകയായിരുന്നു.എന്നാല്‍ ഭക്ഷണം കഴിച്ച ശേഷം അധികം വന്ന ഭക്ഷണം വെയിറ്റര്‍മാര്‍ കൊണ്ടുപോകാന്‍ ഒരുങ്ങിയപ്പോള്‍ തനിക്ക് ഇത് തന്നെ വൈകിട്ടും മതി  ഇത് മാറ്റി വെച്ചേക്കു എന്നായിരുന്നു താരത്തിന്റെ മറുപടി. ഇതുകേട്ട് എല്ലാവരും അമ്പരന്ന് പോയെന്നും ചീഫ് ഷെഫ് പറയുന്നു.

കോഹ്ലിക്ക് ഭക്ഷണവും താമസവും ഒരുക്കിയിരിക്കുന്നത് ബി.സിസി.ഐ ആണ്. മറ്റു ദിവസങ്ങളില്‍ ഈ സൗകര്യങ്ങള്‍ അദ്ദേഹത്തിന്റെ സ്‌പോണ്‍സര്‍മാരാണ് ചെയ്യുന്നത്. എന്നിട്ട് പോലും അദ്ദേഹത്തിന്റെ എളിമയുള്ള രീതിയും ഭക്ഷണത്തോടുള്ള കൗതുകവും മറ്റ് താരങ്ങളേയും അമ്പരപ്പിച്ചിരുന്നു. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാഴാക്കി വലിച്ചെറിയുന്ന മലയാളികള്‍ കണ്ടുപഠിക്കേണ്ട കാഴ്ച തന്നെയായിരുന്നു അതെന്നാണ് ചീഫ് ഷെഫ് സുരേഷ് പിള്ള പ്രതികരിക്കുന്നത്.

കോഹ്ലിയുടെ ഭാര്യ അനുഷ്‌ക ജീവിതത്തിലേക്ക് വന്നതോടെയാണ് കോഹ്ലി പൂര്‍ണമായും വെജിറ്റേറിയനമായി മാറിയത്. ആനിമല്‍ പ്രോഡക്റ്റ്‌സ് ഉപയോഗിക്കില്ലെന്നും. ബ്രഡ്ഡും സ്വോയമില്‍ക്കും മാത്രമാണ ഉപയോഗിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. കൃത്യമായ സമയത്ത് വ്യായാമവും ഭക്ഷണവും തന്നെയാണ് കോഹ്ലിയുടെ സൗന്ദര്യ രഹസ്യവും

ധോണിക്ക് ഇഷ്ടട്ടം കോഴിക്കറി: ശിഖര്‍ ധവാന് സീഫുഡും


കേരളത്തിലെ ഭക്ഷണത്തിന് ലോകത്തെവിടേയും സ്വീകാര്യത ലഭിക്കുന്നവയാണ്. സീഫുഡ് മുതല്‍ നാടന്‍ സദ്യ അടക്കമുള്ള രുചിക്കൂട്ടുകള്‍ തന്നെയായിരുന്നു അവയില്‍ ശ്രദ്ധേയം. കേരളത്തിലേക്ക് ഏകദിനത്തിനായി ഇന്ത്യന്‍ ടീം അംഗങ്ങള്‍ എത്തിയപ്പോള്‍ മുന്‍നായകന്‍ ധോണിയുടെ ആഹാരരീതിയാണ് ഏവരും നോക്കിയത്. സീ ഫുഡുകളോടും പച്ചക്കറിളോടും താല്‍പര്യമില്ലാത്ത താരം പിന്തുണമായും ചിക്കന്‍ വിഭവങ്ങളായിരുന്നു കഴിച്ചിരുന്നത്. എന്നാല്‍ ധോണിയില്‍ നിന്ന് വ്യത്യസ്തനാണ് ശിഖര്‍ ധവാന്‍. സീഫുഡ് വിഭവങ്ങള്‍ തന്നെയായിരുന്നു താരം ആവശ്യപ്പെട്ടിരുന്നതും.

ലോകം ഉറ്റു നോക്കിയ ഇന്ത്യ വിന്‍ഡീസ് ഏകദിന പരമ്പരക്കായി കോവളത്തെ റാവീസ് റെസ്റ്റുറന്റായിരുന്നു ബി..സി.സി ഐ തിരഞ്ഞെടുത്തത്. ടീം അംഗങ്ങളുടെ ഇഷ്ടാനുസരണം ക്രമീകരിച്ചാണ് ഭക്ഷണവിഭവങ്ങളും ഒരുക്കിയിരുന്നതും.  ടീം നായകന്‍ വിരാട് കോഹ്ലി പൂര്‍ണമായും പച്ചക്കറി വിഭവങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ധോണി ആവശ്യപ്പെട്ടത് ചിക്കന്‍ വിഭവങ്ങളായിരുന്നു. നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളും ചിക്കനുമാണ് ആവശ്യപ്പെട്ടത് ഇതനുസരിച്ച് തന്നെ അദ്ദേഹത്തിന് ഭക്ഷണവും എത്തിച്ചിരുന്നത്. 

നാടന്‍ കോഴിക്കറിയായിരുന്നു മത്സരം കഴിഞ്ഞ് രണ്ടാം ദിവസം താരം ആവശ്യപ്പെട്ടത്.ഇതനുസരിച്ച് തന്നെ താരത്തിനായി സ്‌പെഷ്യല്‍ വിഭവങ്ങള്‍ തയ്യാറാക്കി നല്‍കുകയായിരുന്നു.ശീഖര്‍ ധവാന്‍ ആവശ്യപ്പെട്ടത് കരിമീന്‍ വിഭവങ്ങളാണ്. വിവിധ തരം കരി മീന്‍ വിഭവങ്ങളും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. രവി ശാസ്ത്രിക്ക് ഇഷ്ടം ഞണ്ടും കൊഞ്ചും മീനും അടങ്ങിയ വിഭവങ്ങളായിരുന്നു. അദ്ദേഹം ഇങ്ങോട്ട ഇത് ആവശ്യപ്പെടുകായിയരുന്നെന്നും റാവീസ് ചീഫ് ഷെഫ് സുരേഷ് പിള്ള പറയുന്നു. 

india -windies match tvm raviz chief sheaf about food preparing

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക