മലയാളികളുടെ അടുകളയില്‍ നിന്നും ഒഴിവാക്കാന്‍ കഴിയാത്ത ഒരു വിഭവമാണ് തേങ്ങചമ്മന്തി. ഏത് കറികള്‍ ഉണ്ടെങ്കിലും തേങ്ങചമ്മന്തി നമ്മുക്ക് ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ്. രുചികരമായ തേങ്ങചമ്മന്തി ഉണ്ടാക്കുന്നത് എങ്ങിയെന്ന് നോക്കാം
ചേരുവകള്‍
തേങ്ങ തിരുമ്മിയത് : ഒന്നര കപ്പ്
വറ്റല്‍മുളക് : 4 എണ്ണം
ചുമന്നുള്ളി : 4 എണ്ണം
കറിവേപ്പില : ഒരു തണ്ട്
വാളംപുളി : ഒരു ചെറിയ കഷണം
ഇഞ്ചി : ഒരു ചെറിയ കഷണം
ഉപ്പ് : ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചുവന്നുള്ളി, വറ്റല്‍മുളക്, കറിവേപ്പില, വാളംപുളി, ഉപ്പ് എന്നിവ ആദ്യം മിക്‌സിയുടെ ചെറിയ ജാറില്‍ ഇടുക.ശേഷം തേങ്ങ മുകളിലേയ്ക്ക് ഇട്ട്, ഇവ വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക.
കുറഞ്ഞ വേഗത്തില്‍ അരച്ചെടുക്കുന്നതാണ് അധികം അരയാതെ ചമ്മന്തി നല്ല പരുവത്തില്‍ അരയ്‌ച്ചെടുക്കാനാവുക