മധുരം ഏവർക്കും പ്രിയങ്കരമാണ്. അതുകൊണ്ട് തന്നെ മധുരം കൊണ്ടുള്ള പീഡയും എല്ലാര്ക്കും ഇഷ്‌ടമാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് മാമ്പഴ പേട. ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം
ആവശ്യമുള്ള ചേരുവകൾ
മാങ്ങ കഷ്ണങ്ങളാക്കിയത് – 1 കപ്പ്
പാൽ – 1/2 കപ്പ്
നെയ്യ് – 2 ടേബിൾസ്പൂൺ
പഞ്ചസാര – 1/2 കപ്പ്
പാൽപ്പൊടി – 1 കപ്പ്
ഏലയ്ക്കാപ്പൊടി – 1/4 ടീസ്പൂൺ
കോൺഫ്ലോർ – 3 ടേബിൾസ്പൂൺ
നട്സ് – അലങ്കരിക്കാൻ
തയ്യാറാക്കുന്ന വിധം
മാങ്ങാ കഷ്ണങ്ങൾ പാലും നന്നായി യോജിപ്പിച്ച ശേഷം അരച്ചെടുക്കുക. അതിന് ശേഷം ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ നെയ്യ് ചൂടാക്കി അതിലേക്ക് ഈ കൂട്ട് നെയ്യിൽ വേവിച്ചെടുക്കുക. ശേഷം അതിലേക്ക് പഞ്ചസാരയും ചേർക്കുക. ഇവ ഒന്നു കുറുകി വരുമ്പോൾ പാൽപ്പൊടിയും ഏലയ്ക്കാപൊടിയും കോൺഫ്ലോറും ചേർത്ത് കട്ടിയാവുന്നത് വരെ നല്ലപോലെ വേവിക്കുക. പിന്നാലെ നെയ് തടവിയ പാത്രത്തിലേക്ക് മാറ്റി ചൂടാറിയ ശേഷം ഉരുട്ടിയ ശേഷം നട്ട്സ് വെച്ചു ഇവ അലങ്കരിക്കാം.