ആവശ്യമുള്ള സാധനങ്ങള്‍ : -
ബീഫ് - 1 കിലോ
സവാള – 2 എണ്ണം
ഇഞ്ചി , വെളുത്തുള്ളി ചതച്ചത് – 1 ½ ടേബിള്‍ സ്പൂണ്‍
കുഞ്ഞുള്ളി ചതച്ചത് – 10 എണ്ണം
മുളക് പൊടി – 1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി – 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി – ¼ ടീ സ്പൂണ്‍
ഗരം മസാല – ½ - ¾ ടീ സ്പൂണ്‍
ഇറച്ചി മസാല – 2 ടീ സ്പൂണ്‍
പെരും ജീരകം ചതച്ചത് – ½ ടീ സ്പൂണ്‍
കുരുമുളക് ചതച്ചത് – 1 ടീസ് പൂ ണ്‍
തേങ്ങാക്കൊത്തു – ½ മുറി തേങ്ങയുടെ
എണ്ണ , ഉപ്പു , കറിവേപ്പില - ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം :-
ബീഫ് നുറുക്കി കഴുകി വാരിയതിനു ശേഷം മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞള്‍ പൊടി, ഉപ്പു എന്നിവ പുരട്ടി ഒരു മണിക്കൂര്‍ വെക്കുക.
അതിനു ശേഷം കുക്കറില്‍ 20 മിനുട്ട് വേവിക്കുക. 2, 3 ടേബിള്‍ സ്പൂണ്‍ വെള്ളം ആവശ്യമെങ്കില്‍ കുക്കറില്‍ ഒഴിക്കാം.
ഒരു ഫ്രയിംഗ് പാനില്‍ എണ്ണ ഒഴിച്ച് തേങ്ങാക്കൊത്തു മൂപ്പിചെടുക്കുക. അതിനു ശേഷം കറിവേപ്പില, സവാള, ഇഞ്ചി , വെളുത്തുള്ളി, കുഞ്ഞുള്ളി ചതച്ചത് എന്നിവ നന്നായി വഴറ്റുക.
അതിലേക്കു ഇറച്ചി മസാല, ഗരം മസാല എന്നിവ ചേര്ത്തു നന്നായി മൂപ്പിക്കുക.
അതിനു ശേഷം ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന ബീഫ് ചേര്ത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
10 മിനുട്ട് ചെറുതീയില്‍ വെക്കുക. ബീഫ് നന്നായി ഫ്രൈ ആയി വരുമ്പോള്‍ പെരും ജീരകം ചതച്ചത്, കുരുമുളക് ചതച്ചത് എന്നിവ ചേര്ത്തു യോജിപ്പിച്ച് ചെറു തീയില്‍ കുറച്ചു സമയം കൂടി വെക്കുക.
ബീഫ് ഫ്രൈ റെഡി