പത്തിരിയും ചിക്കന്‍ കറിയും നമുക്കെല്ലാം ഏറെ ഇഷ്ട്ടപ്പെട്ട ഒന്നാണ്. ഇന്ന് നമുക്ക് പത്തിരിയും ചിക്കന്‍ കറിയും ഉണ്ടാക്കിയാലോ.ആദ്യം നമുക്ക് പത്തിരി ഉണ്ടാക്കാം.
ഇതിനാവശ്യമുള്ള സാധനങ്ങള്‍
അരിപ്പൊടി
ഉപ്പ്
വെള്ളം
നെയ്യ്
നാല് കപ്പു നന്നായി വറുത്ത അരിപ്പൊടി എടുത്തിട്ട് ഒരു പാത്രത്തില്‍ നാലുകപ്പ് വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് ഒരു ടിസ്പൂണ്‍ നെയ്യും പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി അതിലേയ്ക്ക് കുറേശെയായി അരിപ്പൊടി ഇട്ടു തവി കൊണ്ട് ഇളക്കുക നന്നായി ഇളക്കി യോജിപ്പിച്ച ശേഷം രണ്ടു മൂന്നു മിനിറ്റ് മൂടി വയ്ക്കുക .അതിനു ശേഷം ഇത് ചെറു ചൂട് പാകത്തില്‍ കൈകൊണ്ടു നന്നായി മയം വരുന്നത് വരെ കുഴയ്ക്കുക ( നല്ല മയം വരണം കുഴയ്ക്കുന്നതില്‍ ആണ് ഇതിന്റെ ഗുട്ടന്‍സ് ഇരിക്കുന്നത് ) ഇനി ഇത് ചെറിയ ഉരുളകള്‍ ആക്കി ചപ്പാത്തി പലകയില്‍ വച്ച് പരത്തി എടുക്കുക അതിനു ശേഷം ഒരു തവ അടുപ്പത് വച്ച് ചൂടാകുമ്പോള്‍ എണ്ണ ഇല്ലാതെ ചുട്ടെടുക്കാം
പത്തിരി റെഡി
ചിക്കന്‍ കറി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം.ഇതിനാവശ്യമായ സാധനങ്ങള്‍
ചിക്കന്‍
സവാള
ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക്
കറിവേപ്പില
മുളക് പൊടി
മല്ലിപ്പൊടി
മഞ്ഞള്‍പ്പൊടി
കുരുമുളക്
ഗരം മസാല
ഉപ്പ്
തേങ്ങ
വറ്റല്‍ മുളക്
മല്ലിയില
ഇതെങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം
അരക്കിലോ ചിക്കന്‍ നന്നായി നുറുക്കി കഴുകി വൃത്തിയാക്കി എടുക്കുക..ഇതിലേയ്ക്ക് ഒരു ചെറിയ കഷണം ഇഞ്ചി നന്നായി ചതച്ചതും മഞ്ഞള്‍പൊടിയും,കുരുമുളക് പൊടിയും,പച്ചമുളക് അരിഞ്ഞതും, ഉപ്പും ചേര്‍ത്ത് തിരുമ്മി മാറ്റി വയ്ക്കാം. ഇനി അരക്കപ്പ് തേങ്ങ എടുത്തു നന്നായി വറുത്തു എടുക്കാം ..തേങ്ങ പകുതി മൂക്കുമ്പോള്‍ അതിലേയ്ക്ക് ഉണക്കമുളക് കൂടി ചേര്‍ത്ത് വറുത്തു എടുക്കാം ഇനി ഇത് നല്ലപോലെ അരച്ച് എടുക്കാം
ഇനി ഒരു ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ നാല് അല്ലി വെളുത്തുള്ളി ചതച്ചതും , മൂന്നാല് ഉള്ളി ചതച്ചതും,രണ്ടു സവാള അരിഞ്ഞതും ,ഒരു തണ്ട് കറിവേപ്പിലയും ചേര്‍ത്ത് നന്നായി വഴറ്റി എടുക്കാം മൂത്ത് കഴിയുമ്പോള്‍ ഇതിലേയ്ക്ക് ഒരു ടിസ്പൂണ്‍ മുളക് പൊടി,,ഒരു ടിസ്പൂണ്‍ മല്ലിപ്പൊടി ,ഗരം മസാലപ്പൊടി അര ടിസ്പൂണ്‍ എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയശേഷം ഇതിലേയ്ക്ക് മസാല പുരട്ടി വച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ക്കാം ഒരു ലേശം വെള്ളം ഒഴിച്ച് ഇത് ഒന്ന് മൂടി വച്ച് വേവിക്കാം ചിക്കന്‍ വെന്തു കഴിയുമ്പോള്‍ ഇതിലേയ്ക്ക് തേങ്ങ വറുത്തരച്ചത് ചേര്‍ത്ത് ഇളക്കാം ( ഉപ്പു നോക്കി വേണമെങ്കില്‍ ചേര്‍ക്കുക ) ഇതൊന്നു നന്നായി തിളച്ചു കുറുകുമ്പോള്‍ വാങ്ങി വയ്ക്കാം ഇനി ഇതില്‍ മല്ലിയില വിതറാം