രാവിലെ പലഹാരമായി ഉപ്പുമാവ് കഴിക്കാത്തവര്‍ ആയി ആരും ഉണ്ടാകില്ല. പലര്‍ക്കും ഒരേ രീതിയില്‍ കഴിച്ചു മടുത്തു എന്ന് തന്നെ പറയാം. എന്നാല്‍ പുതിയ രീതിയില്‍ ഉപ്പുമാവ് ഉണ്ടാക്കി നോക്കാം.
ചേരുവകള്‍
റവ - ഒന്നര കപ്പ്
നെയ്യ് - 2 ടീസ്പൂണ്‍
കാരറ്റ് - 1 എണ്ണം
ബീന്‍സ് - 8 എണ്ണം
ഗ്രീന്‍പീസ്- കാല്‍ കപ്പ്
ഉരുളന്‍ കിഴങ്ങ് - 1 എണ്ണം
പച്ചമുളക് - 3 എണ്ണം
ഇഞ്ചി - 1 ചെറിയ കഷ്ണം
വേപ്പില - 6 തണ്ട്
കടുക് - കാല്‍ ടീസ്പൂണ്‍
സാമ്പാര്‍ പ്പൊടി - 1 ടീസ്പൂണ്‍
മുളക്‌പ്പൊടി - കാല്‍ ടീസ്പൂണ്‍
വാളന്‍പുളി - നെല്ലിക്കാ വലുപ്പത്തിലുള്ള ഒരു ഉരുള
കായപ്പൊടി -3/4 ടീസ്പൂണ്‍
വെള്ളം - മുന്നേമുക്കാല്‍ കപ്പ്
തേങ്ങ പീര- കാല്‍ കപ്പ്
എണ്ണ - 2 ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
വാളന്‍പുളി, മുക്കാല്‍ കപ്പ് വെള്ളമൊഴിച്ച് 2-3 മിനിറ്റ് തിളപ്പിച്ച്, തണുക്കാനായി മാറ്റി വെക്കുക.പാനില്‍ നെയ്യ് ഉരുക്കി, റവ ചെറുതീയില്‍ 5 മിനിട്ട് വറുത്ത് മാറ്റിവെക്കുക. മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച്,വേപ്പില, ചെറുതായി നുറുക്കിയ ഇഞ്ചി, പച്ചമുളക് ഒന്ന് വഴറ്റി, ചെറുതായി നുറുക്കിയ ബീന്‍സ്, ഉരുളന്‍ കിഴങ്ങ്, കാരറ്റ്, ഗ്രീന്‍പീസ് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ശേഷം 5-7മിനിട്ട് പാത്രം അടച്ച് വെച്ച് ചെറുതീയില്‍ വേവിക്കുക. പിന്നീട് സാമ്പാര്‍പ്പൊടി, മുളക്‌പ്പൊടി, കായപ്പൊടി ,ഉപ്പ് ചേര്‍ത്ത് നന്നായി വഴറ്റുക. തണുക്കാനായി മാറ്റിവെച്ച പുളിവെള്ളം അരിപ്പയിലൂടെ ഇതിലേക്ക് അരിച്ചൊഴിച്ച്, നന്നായി ഇളക്കി യോജിപ്പിക്കുക .മൂന്ന് കപ്പ് വെള്ളം ചേര്‍ത്ത് തിള വരുമ്പോള്‍ വറുത്ത് മാറ്റി വെച്ച റവ, പാകത്തിന് ഉപ്പും, (ആവശ്യമെങ്കില്‍) തേങ്ങാപ്പീര ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. തൈര്, അച്ചാറിനോടൊപ്പം ചൂടോടെ വിളമ്പാവുന്നതാണ്. കിടിലന്‍ മസാല ഉപ്പുമാവ് റെഡി...