ബീഫ് കഴിക്കാന്‍ ഇഷ്ടപെടുന്നവരാണ് ഏവരും. പല രൂപത്തില്‍ ബീഫ് കൊണ്ട് വിഭവം ഉണ്ടാക്കി കേരളീയരായ നമ്മള്‍ കഴിക്കാറുണ്ട്. അത്തരത്തില്‍ ഒരു രുചികരമായ വിഭവമാണ് ബീഫ് മുളകിട്ടത്.
ചേരുവകള്‍
ബീഫ് 1കിലോ
ഉള്ളി -4,5
തക്കാളി -3
പച്ചമുളക് -2
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് -1ടേബിള്‍സ്പൂണ്‍
വെളിച്ചെണ്ണ -3ടേബിള്‍സ്പൂണ്‍
മുളക് പൊടി -2സ്പൂണ്‍
മഞ്ഞള്‍ പൊടി -1/4സ്പൂണ്‍
നാരങ്ങ ജ്യൂസ്- 1സ്പൂണ്‍
കറിവേപ്പില, മല്ലിയില
തയ്യാറാക്കുന്ന വിധം
ഒരു പാത്രം അടുപ്പില്‍ വെച് ചൂടാവുമ്പോള്‍ അതിലേക്ക് ഉള്ളി, ഇഞ്ചി വെളുത്തുള്ളിയിട്ട് നന്നായി വഴറ്റിയെടുക്കുക, ഇതിലേക്കു പച്ചമുളക്, തക്കാളിയിട്ട് വഴറ്റിയെടുക്കുക.. കറിവേപ്പില ചേര്‍ക്കുക, ശേഷം പൊടികള്‍ ചേര്‍ത്തിളക്കി.. ഇതിലേക്ക് ലെമണ്‍ ജ്യൂസ് ഒഴിച്ച്... ശേഷം ബീഫിട്ട് ഇളക്കി 5മിനുട്‌സ് ചെറുതീയിലിട്ട് അടച്ചു വെക്കുക... ശേഷം ആവശ്യത്തിന് വെള്ളമൊഴിച്ചു ഉപ്പു ചേര്ത്ത വേവിച്ചെടുക്കുക.... വെന്തു കഴിഞ്ഞാല്‍ മല്ലിയില ചേര്‍ക്കുക.... ഇച്ചിരി സ്പൈസി ആണ്..