മധുരപ്രിയർക്ക് അതിവേഗം വിളമ്പാവുന്ന ഒരു ഇഷ്ടഭക്ഷണങ്ങളിൽ ഒന്നാണ് ഗുലാബ് ജാമുൻ. ഇതുണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം
ചേരുവകൾ
പഞ്ചസാര - 1/2 കപ്പ്
വെള്ളം - 1 കപ്പ്
ഏലയ്ക്കാ - 2 എണ്ണം
നാരങ്ങനീര് - 1/2 ടീ സ്പൂൺ
ബ്രഡ് സ്ലൈസ് - 6 എണ്ണം (അരിക് മുറിച്ചത് )
പാൽപ്പൊടി - 3 ടേബിൾ സ്പൂൺ
ഫ്രഷ് ക്രീം - 3 ടീ സ്പൂൺ
പാൽ - 2 ടീ സ്പൂൺ
എണ്ണ - വറുത്തെടുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാനിൽ പഞ്ചസാര വെള്ളമൊഴിച്ചു തിളപ്പിക്കുക. ശേഷം നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് ഏലക്കായ, നാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി ഇളക്കുക. അതിന് ശേഷം ബ്രഡ് സ്ലൈസുകൾ മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക. പിന്നാലെ ഇതിലേക്ക് പാൽപ്പൊടി, ഫ്രഷ് ക്രീം, പാൽ എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക. വിള്ളൽ ഇല്ലാതെ കുഴച്ചെടുത്ത മാവ് ഉരുളകൾ ആക്കി എടുത്ത് ബ്രൗൺ നിറമാകുന്ന വരെ വറത്തു കോരി എടുക്കുക. ശേഷം പഞ്ചസാരപ്പാനിയിൽ ഇട്ട് കഴിക്കാം.