വേനല്‍ക്കാലത്ത് ഉള്ള ദാഹമകറ്റാൻ ഏറെ സഹായകരമായ ഒന്നാണ് ജ്യൂസ്. ഇവ കഴിക്കുന്നത് ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. എങ്ങനെയാണ് സ്വാദിഷ്‌ടമായ ക്യാരറ്റ് ജ്യൂസ് തയ്യാറാക്കുന്നത് എന്നത് നോക്കാം...
അവശ്യസാധനങ്ങൾ
ക്യരറ്റ് -200 ഗ്രാം
പാൽ - 1 കപ്പ്
തേന്‍= 1 സ്പൂണ്‍
വെള്ള'= 10 മില്ലി.
തയ്യാറാക്കുന്നവിധം
നല്ല വൃത്തിയായി ചുരണ്ടിയെടുത്ത ക്യാരറ്റ് കഷ്ണങ്ങളാക്കി മുറിക്കുക. ശേഷം ഒരു ജാറിൽ മുറിച്ച ക്യാരറ്റ് കഷ്ണങ്ങളും ഒരു കപ്പ് പാലും ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം ഇവ നന്നായി അരിച്ചെടുക്കുക. പിന്നാലെ തേൻ ചേർത്ത് കഴിക്കാവുന്നതാണ്.