ആവശ്യമുള്ള സാധനങ്ങൾ
പാകം ചെയ്യുന്ന വിധം
കുരുമുളകും, വെളുത്തുള്ളിയും ഉപ്പും വിന്നഗിരിയും ഒരുമിച്ച് അരച്ച്, കഴുകി വൃത്തിയാക്കി വരഞ്ഞ ചിക്കനിൽ പുരട്ടി വെക്കുക. ഗ്രിൽ പാനിൽ അല്പം എണ്ണയൊഴിച്ച് ഗ്രിൽ ചെയ്‌തെടുക്കുക. തിരിച്ചും മറിച്ചും ഇട്ട് രണ്ടുവശവും ചെറിയതീയിൽ ഗ്രിൽ ചെയ്‌തെടുക്കുക. ഗ്രിൽ പാനില്ലെങ്കിൽ നോൺസ്റ്റിക് പാനിലും ചെയ്യാം.
അടിക്കുറുപ്പ്:- ഗ്രിൽ ചെയ്യാനായി തയ്യാറാക്കി വെക്കുംബോൾ ചിക്കനിൽ നിന്നും ഇറങ്ങുന്ന വെള്ളം ,ഗ്രിൽ ചെയ്ത അതേ പാനിൽ ഒന്ന് വേവിച്ച് തിളപ്പിച്ചെടുത്താൽ,ചിക്കന്റെ മുകളിൽകൂടി ഒഴിക്കാൻ ഗ്രേവിയും ആയി. അല്ലെങ്കിൽ വെറും പുതിന ഇലയും,ഒരു പച്ചമുളകും,ഉപ്പും ചേർത്തരച്ച സോസ് തയ്യാറാക്കിയും വിളംബാവുന്നതാണ്. കൂടെ അല്പം ആവിയിൽ വേവിച്ച,ക്യാരറ്റും,ബീൻസും,അല്പം വേവിച്ചുടച്ച്, ബട്ടറും ഉപ്പും ചേർത്തിളക്കിയ ഉരുളക്കിഴങ്ങിന്റെ മാഷ്ഡ് പൊട്ടറ്റൊയും,ബ്രഡും ചേർത്തും കഴിക്കാം. കൂടെ വെറും ചപ്പാത്തിയായാലും മതി.