മാമ്പഴ പുളിശ്ശേരി ഇഷടമില്ലാത്തവര്‍ ആരും ഉണ്ടാകില്ല. മാമ്പഴകാലമായാല്‍ വീടുകളില്‍ സ്ഥിരമായി ഉണ്ടാക്കുന്ന ഒരു വിഭവമാണ് മാമ്പഴ പുളിശ്ശേരി. രുചികരമായ മാമ്പഴ പുളിശ്ശേരി എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകള്‍
പഴുത്ത മാങ്ങ 4 എണ്ണം
തൈര് 3 കപ്പ്
തേങ്ങ തിരുമ്മിയത്- 1 മുറി തേങ്ങ
മുളക് പൊടി ഒരു ടി സ്പൂണ്‍
ജീരകം ഒരു നുള്ള്
മഞ്ഞള്‍ പൊടി അര ടി സ്പൂണ്‍
കറി വേപ്പില ഒരു തണ്ട്
ഉപ്പ് പാകത്തിന്
താളിക്കാന്‍
വെളിച്ചെണ്ണ രണ്ടു ടി സ്പൂണ്‍
ഉലുവ ഒരു നുള്ള്
കടുക് അര ടി സ്പൂണ്‍
വറ്റല്‍ മുളക് രണ്ടു എണ്ണം
കറി വേപ്പില നാല് അഞ്ചു ഇതള്‍
തയ്യാറാക്കുന്ന വിധം
പാകത്തിന് ഉപ്പും മഞ്ഞളും മുളകുപൊടിയും ആവശ്യത്തിനു വെള്ളവും ഒഴിച്ച് മാമ്പഴം വേവിക്കുക .തേങ്ങ ജീരകവും കറി വേപ്പിലയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക .മാമ്പഴം വെന്തു കഴിയുമ്പോള്‍ അരപ്പ് ചേര്‍ത്ത് ഇളക്കി യാതിനുശേഷം തൈര് ഉടച്ചു ചേര്‍ക്കുക .തിളക്കാന്‍ അനുവദിക്കരുത് .നന്നായി ചൂടാകുമ്പോള്‍ വാങ്ങി വെക്കുക .ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, കറി വേപ്പില, ഉലുവ ,വറ്റല്‍ മുളക് എന്നിവ വറുത്തു,ഇതു കറിയില്‍ താളിക്കാന്‍ ഇടുക .മാമ്പഴ പുളിശ്ശേരി തയ്യാറായി .