ശരീരത്തിനു ഏറ്റവും പോഷക നല്‍ക്കുന്ന ഒന്നാണ് മുട്ട. പല തരത്തില്‍ മുട്ട നമ്മള്‍ കഴിക്കാറുണ്ട്. ഇന്ന് മുട്ട കൊണ്ട് ഒരു ഫ്രൈഡ് റൈസ്
ഉണ്ടാക്കാം
ആവശ്യമുള്ള സാധനങ്ങള്‍:
വേവിച്ച ചോറ് 2 കപ്പ്
മുട്ട -6
സവാള 1
ഗ്രീന്‍പീസ് വേവിച്ചത് കാല്‍ കപ്പ്
കാരറ്റ് കാല്‍ കപ്പ് അരിഞ്ഞത്
ഇഞ്ചി ഒരു ചെറിയ കഷണം (ചെറുതായി അരിഞ്ഞത്)
വെളുത്തുള്ളി 3 അല്ലി (ചെറുതായി അരിഞ്ഞത്)
പച്ചമുളക് 4 എണ്ണം (ചെറുതായി അരിഞ്ഞത്)
മഞ്ഞള്‍പ്പൊടി കാല്‍ ടി സ്പൂണ്‍
കശ്മീരി ചില്ലി പൌഡര്‍ 1 ടി സ്പൂണ്‍
ഗരംമസാലപ്പൊടി അര സ്പൂണ്‍
സോയ സോസ് അര ടി സ്പൂണ്‍ (ആവശ്യമെങ്കില്‍)
എണ്ണ 3 ടേബിള്‍സ്പൂണ്‍
മല്ലിയില അരിഞ്ഞത് ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ജീര റൈസ് അല്ലെങ്കില്‍ ബസ്മതി റൈസ്, ഒരു ചെറിയ കഷണം പട്ട, ഒരു ഏലക്ക, രണ്ടു ഗ്രാമ്പൂ,ആവശ്യത്തിന് ഉപ്പ് ഇവ ചേര്‍ത്ത് കുഴഞ്ഞു പോകാതെ വേവിച്ച് തണുക്കാന്‍ മാറ്റി വെക്കുക.
ചുവടു കട്ടിയുള്ള ഒരു പാനില്‍ എണ്ണ ചൂടാക്കുക.
വെളുത്തുള്ളിയും ഇഞ്ചിയും ഇട്ട് വഴറ്റുക.
വെളുത്തുള്ളിയുടെ മണം വന്നു തുടങ്ങുമ്പോള്‍, സവാള നല്ല ഗോള്‍ഡന്‍ ബ്രൗണ്‍ ആകുന്നതുവരെ വഴറ്റുക.
മഞ്ഞള്‍പ്പൊടി, ഗരംമസാലപ്പൊടി. മുളക്‌പൊടി ഇവ ഇട്ട് ഇളക്കുക.
അടിച്ചെടുത്ത മുട്ട ഒഴിച്ചു നന്നായി ഇളക്കി തോരന്‍ പരുവത്തിലാക്കുക.
ഗ്രീന്‍പീസ്, കാരറ്റ് എന്നിവ ചേര്‍ക്കുക. രണ്ടു മിനിറ്റ് ഇളക്കി കൊടുക്കുക.
ഇപ്പോള്‍ പാനിലുള്ള സാധങ്ങള്‍ക്ക് ആവശ്യമായ കുറച്ച് ഉപ്പ് ചേര്‍ക്കുക.
സോയ സോസ് ആവശ്യമെങ്കില്‍ ഈ ഘട്ടത്തില്‍ ചേര്‍ത്ത് ഇളക്കുക.
ഈ കൂട്ടിലേക്ക് നേരത്തേ വേവിച്ചു വെച്ചിരിക്കുന്ന ചോറ് ചേര്‍ത്ത് ഇളക്കി, മൂന്ന് മിനിറ്റ് തീ കുറച്ചു അടച്ചു വച്ച് വേവിക്കുക.
തീ അണച്ച് മല്ലിയില കൊണ്ട് അലങ്കരിച്ചു ചൂടോടുകൂടി കഴിക്കുക.