ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ മധുരം കഴിക്കുന്നത് മലയാളി കളുടെ ശീലം ആണ്. പുഡിങ്ങ് അത്തരത്തില്‍ മധുരം കഴിക്കുന്ന ഗണത്തില്‍ പെടുത്താല്‍ സാധിക്കുന്ന ഒന്നാണ്. രിചികരമായ ഇളനീര്‍ പുഡിങ്ങ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
കണ്ടന്‍സ്ഡ് മില്‍ക്ക് -രണ്ടു ടിന്‍
പാല്‍ -രണ്ടു പാക്കറ്റ്
ഇളനീര്‍ കാമ്പ് -നാല് ഇളനീരിന്റെ
ഇളനീര്‍ വെള്ളം-ഒരു കപ്പ്
പഞ്ചസാര-കാല്‍ കപ്പ്
ചൈന ഗ്രാസ് -എട്ട് ഗ്രാം
വെള്ളം-അര കപ്പ്
ചെറുനാരങ്ങ-ഒന്ന്
അണ്ടിപ്പരിപ്പ് -കാല്‍ കപ്പ്
വെണ്ണ-ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
കണ്ടന്‍സ്ഡ് മില്‍ക്കും പാലും ഒരു പാത്രത്തില്‍ നന്നായി മിക്സ് ചെയ്ത ശേഷം അടുപ്പില്‍ വെച്ച് തിളപ്പിക്കുക.തിളക്കുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കണം.അല്ലെങ്കില്‍ അടിയില്‍ പിടിക്കും.ചൈനാ ഗ്രാസ് ഒരു പാത്രത്തില്‍ വെള്ളത്തില്‍ കുതിര്‍ക്കുക.അത് ആ വെള്ളത്തോടെ അടുപ്പില്‍ വെച്ച് അലിയിച്ച ശേഷം ഇറക്കിവെക്കണം.ഇളനീരിന്റെ കാമ്പും ഇളനീര്‍ വെള്ളവും ഒരു ചെറു നാരങ്ങയുടെ നീരും ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിച്ചു വെയ്ക്കുക.പാലു കാച്ചിയതും ചൈനാ ഗ്രാസ് അലിയിച്ചതും അടിച്ചുവെച്ച ഇളനീര്‍കൂട്ടും കൂട്ടി മിക്സ് ചെയ്യുക.മധുരം നോക്കിയിട്ട് പോരെങ്കില്‍ ആവശ്യത്തിന് പഞ്ചസാര ചേര്‍ക്കുക.സ്പൂണ്‍ കൊണ്ട് നന്നായി മിക്സ് ചെയ്ത ശേഷം പുഡിംഗ് ട്രേയിലേയ്ക്ക് ഒഴിക്കുക.
ഒരു നോണ്‍സ്റ്റിക് പാത്രത്തില്‍ അണ്ടിപ്പരിപ്പ് നുറുക്കിയതും വെണ്ണയും പഞ്ചസാരയും ഇട്ട് ഗോള്‍ഡണ്‍ ബ്രൗണ്‍ നിറമാകുന്നതുവരെ കാരമലൈസ് ചെയ്തെടുക്കണം.പുഡിംഗിന്റെ മുകളില്‍ ഇതു വിതറി അലങ്കരിക്കുക