മുരിങ്ങ മരത്തില്‍ പടര്‍ന്ന കോവല്‍ വള്ളിയില്‍ നിന്ന് കോവയ്ക്ക പറിച്ചതാ.കുറെ മുരിങ്ങപ്പൂ കൊഴിഞ്ഞുവീണു. അതെടുത്തു തോരനുണ്ടാക്കി..മുരിങ്ങപ്പൂ തോരന്‍. ഒരു പ്ലേറ്റ് നിറയെ. ഇത് 10 മിനിറ്റ് മഞ്ഞള്‍പൊടി ചേര്‍ത്ത വെള്ളത്തില്‍ ഇട്ടു വെയ്ക്കുക. പിന്നീട് കഴുകി വാരി വെള്ളം ഒട്ടുമില്ലാതെ എടുക്കുക
ചെരുവകള്‍
തേങ്ങ ചിരവിയത്.... ഒരു മുറി തേങ്ങയുടേത്..
പച്ചമുളക്.... 3
ചെറിയുള്ളി.... 3
വെളുത്തുള്ളി.. 3
ഉപ്പ്.. പാകത്തിന്
ഇവയെല്ലാം കൂടെ തരുതരുപ്പായി ചമ്മന്തിയുണ്ടാക്കുക..
തയ്യാറാക്കുന്ന വിധം
വെളിച്ചെണ്ണ.. 2ടേബിള്‍സ്പൂണ്‍
കടുക് .ഒരു ടീസ്പൂണ്‍
കറിവേപ്പില.ഒരു പിടി.
വെളിച്ചെണ്ണയില്‍ കടുക് വറുത്ത് കറിവേപ്പിലയിടുക. ഇതില്‍ മുരിങ്ങപ്പൂ ചേര്‍ത്ത് ഇളക്കി. 5മിനിറ്റ് വേവിക്കുക.ചമ്മന്തി ചേര്‍ത്ത് 2മിനിറ്റ് ഇളക്കി
ഇറക്കി വെയ്ക്കുക