Latest News

കപ്പ ബിരിയാണി തയ്യാറാക്കാം

Malayalilife
കപ്പ ബിരിയാണി തയ്യാറാക്കാം

ല തരം ബിരിയാണികൾ ഇന്ന് നമുക്ക് കിട്ടും. അതിൽ ഏവർക്കും പ്രിയപ്പെട്ട ഒന്നാണ് കപ്പ ബിരിയാണി. വളരെ രുചികരമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകൾ

ബീഫ് -1 കിലോ എല്ലോട് കൂടിയത്
കപ്പ -2 കിലോ
ഗരംമസാല -1 ടേബിള്‍ സ്പൂണ്‍
മീറ്റ് മസാല -4 ടേബിള്‍ സ്പൂണ്‍
മുളക് പൊടി -4 ടേബിള്‍ സ്പൂണ്‍
മല്ലിപൊടി -1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി -1 ടീസ്പൂണ്‍
കുരുമുളകു പൊടി -1 ടീസ്പൂണ്‍
തേങ്ങ ചിരകിയത് -2 കപ്പ്
ചുവന്നുള്ളി -5 എണ്ണം
വെളുത്തുള്ളി -2 എണ്ണം
പച്ചമുളക് -5 എണ്ണം
ഇഞ്ചി അരിഞ്ഞത് -1 കഷണം
കറിവേപ്പില -2 തണ്ട്
ഉപ്പ് -പാകത്തിന്
വെളിച്ചെണ്ണ -ഒരു വലിയ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

 ഇറച്ചി എല്ലോടു കൂടി നുറുക്കി എടുത്ത ശേഷം നന്നായി  കഴുകി വൃത്തിയാക്കുക. കപ്പ കൊത്തി നന്നായി കഴുകിയെടുക്കുക. ശേഷം  ഇറച്ചി മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മീറ്റ് മസാലപ്പൊടി, ഇഞ്ചി, കുരുമുളകു പൊടി, ഉപ്പ് ഇവ ചേര്‍ത്ത് നന്നായി  വേവിക്കുക. പിന്നാലെ  കപ്പ വെള്ളം ചേര്‍ത്ത് വേവിക്കുക. 
 ഇവ വെന്തുവരുമ്പോള്‍ വെള്ളം ഊറ്റി മാറ്റുക.അതിന് ശേഷം  തേങ്ങ, ചുവന്നുള്ളി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില ഇവ ചെറുതായി ഒന്ന്  അരച്ചെടുക്കുക. വെന്തു വന്ന  കപ്പയിലേക്ക് ഇറച്ചി, അരപ്പ്, ഗരംമസാല വെളിച്ചെണ്ണ ഇവ ചേര്‍ത്തിളക്കി കുഴച്ചെടുക്കുക. സ്വാദിഷ്‌ടമായ കപ്പ ബിരിയാണി റെഡി.


 

Read more topics: # kappa biriyani,# recipe
home made kappa biriyani recipe

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES