Latest News

ജിഞ്ചര്‍ ലൈം

Malayalilife
ജിഞ്ചര്‍ ലൈം

കൊറോണ കാലത്ത്, ആരോഗ്യം നല്‍കാനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ആവശ്യമായ വിറ്റാമിന്‍ സിയും ഇഞ്ചിയും നാം കൂടുതല്‍ കുടിക്കേണ്ടതുണ്ട്.

അതുകൊണ്ട് ഇവിടെ ഞങ്ങള്‍ ഇഞ്ചിയും നാരങ്ങയും ഉപയോഗിച്ച്‌ ഒരു സിറപ്പ് ഉണ്ടാക്കുന്നു.

ഇത് എളുപ്പമാക്കാന്‍, ഇവിടെ ടെക്സ്റ്റില്‍ ഒരിക്കല്‍ കൂടി അളവ് ചേര്‍ക്കുന്നു............ ...

ഇഞ്ചി നാരങ്ങ

• നാരങ്ങ 25

• ഇഞ്ചി 250 ഗ്രാം

• പഞ്ചസാര 2 കിലോ

• വെള്ളം 750 മില്ലി

ചെറുനാരങ്ങയുടെ നീര് എടുത്ത് അരിച്ചെടുക്കുക, ഇഞ്ചി അരച്ച്‌ , വെള്ളം ചേര്‍ക്കാതെ അരച്ച്‌ ,നീര് അരിച്ചെടുത്ത് നന്നായി ഇളക്കുക.പഞ്ചസാരയും വെള്ളവും തിളപ്പിക്കുക.പഞ്ചസാര സിറപ്പ്, ഇളക്കിക്കോണ്ടിരിക്കണം, എതാണ്ട് കുറികി വരുംബോള്‍ തീ കെടുത്തി തണുക്കാന്‍ അനുവദിക്കുക, ഇടക്ക് ഇളക്കിക്കൊണ്ടിരിക്കണം.പഞ്ചസാര പാനിയില്‍ ഇഞ്ചി നീര് നാരങ്ങ നീരും ചേര്‍ത്ത് നന്നായി ഇളക്കുക. ഇഞ്ചി/നാരങ്ങ കുപ്പിയിലാക്കുക. അവ ഫ്രിഡ്ജില്‍ സൂക്ഷിക്കുക. നിങ്ങള്‍ വിളമ്ബുമ്ബോള്‍ രുചിക്കായി വെള്ളം / ഐസ് ക്യൂബ് / പുതിനയില ചേര്‍ക്കുക.

ഒരു കുറിപ്പ്:- ഒമാനില്‍ ലഭ്യമായ പച്ച നാടന്‍ നാരങ്ങയല്ല, മഞ്ഞ നിറത്തിലുള്ള നാരങ്ങയാണ് നല്ലത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇഷ്ടമുള്ള രുചി (ഏലം / ഗ്രാമ്ബൂ / കറുവപ്പട്ട) ചേര്‍ക്കാം. എന്നാല്‍ ഇഞ്ചി-നാരങ്ങ സ്വയം മികച്ച രുചിയാണ്.

Read more topics: # ginger lime recipe
ginger lime recipe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES