ഫ്രഞ്ച് ഫ്രൈസ് കടയില്‍ നിന്ന് തന്നെ വാങ്ങിയാലേ രുചി ഉണ്ടാകു എന്ന് കരുതുന്നവരുണ്ട് എന്നാല്‍ ഇത് വീട്ടിലുണ്ടാക്കാവുന്നതേയുള്ളൂ . ഇതെങ്ങനെയാണെന്നു നോക്കൂ,
ആവശ്യമായ സാദനങ്ങള്‍
ഉരുളക്കിഴങ്ങ്-1
ഗ്രേറ്റ് ചെയ്ത ചീസ്-1 ടേബിള്‍ സ്പൂണ്‍
തൈം-1 ടീസ്പൂണ്‍
ഉപ്പ്-1 ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
ജീരകം-അര ടീസ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
ഒലീവ് ഓയില്‍-2 ടീസ്പൂണ്‍
വിനെഗര്‍-1 ടേബിള്‍ സ്പൂണ്‍
ഉണ്ടാക്കേണ്ട വിധം
ഉരുളക്കിഴങ്ങ് കനം കുറച്ച് ഫ്രഞ്ച് ഫ്രൈ ഷേപ്പില്‍ മുറിയ്ക്കുക.
ഒരു പാത്രത്തില്‍ തണുത്ത വെള്ളമെടുത്ത് ഇതില്‍ ഒരു ടേബിള്‍സ്പൂണ്‍ വിനെഗര്‍ കലര്‍ത്തുക. ഇതില്‍ ഉരുളക്കിഴങ്ങ് അര മണിക്കൂര്‍ മുക്കി വയ്ക്കുക.
ഇവ ഊറ്റിയെടുത്ത് വെള്ളത്തിന്റെ നനവ് പൂര്‍ണായും തുണി കൊണ്ടു തുടച്ചു മാറ്റുക.
ഇതില്‍ ഓയിലടക്കമുള്ള ബാക്കിയെല്ലാ ചേരുവകളും കുടഞ്ഞിടുകയോ പുരട്ടുകയോ ചെയ്യാം.
മൈക്രോവേവ് 200 ഡിഗ്രി ചൂടാക്കുക.
ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ ഇതില്‍ വച്ച് ഇരുവശവും തിരിച്ച് ബേക്ക് ചെയ്യുക.
ഇവ ഇടയ്ക്ക് പുറത്തെടുത്തു വീണ്ടും അവനില്‍ തിരിച്ചു വച്ചു ചൂടാക്കാം. പെട്ടെന്ന് ഫ്രൈ ആയിക്കിട്ടും.
പാകം ചെയ്ത ഇതിനു മുകളില്‍ ഉപ്പും കുരുമുളകുപൊടിയുമെല്ലാം വിതറാം.
സോസ് ചേര്‍ത്ത് ചൂടോടെ കഴിയ്ക്കാം.
അവനിലല്ലെങ്കില്‍ ഇവ ഡീപ് ഫ്രൈ ചെയ്തെടുക്കാം. അല്ലെങ്കില്‍ പാനില്‍ അല്‍പം ഒലീവ് ഓയില്‍ പുരട്ടി ഇരുവശവും തിരിച്ചിട്ടു വറുത്തെടുക്കാം