1. ഫിഷ് ഫില്ലെറ്റ് 50 ഗ്രാം
2. അരിപൊടി-1 3/4 സ്പൂണ്‍
3. കടലമാവ്-3 സ്പൂണ്‍
4. ഉപ്പു-ആവശ്യത്തിന്
5. മഞ്ഞള്‍ പൊടി-ഒരു നുള്ള്
6. മുളക് പൊടി-1 / 4 സ്പൂണ്‍
7. മല്ലിപൊടി-1 / 4 സ്പൂണ്‍
8. ഗരം മസാല-1 / 4 സ്പൂണ്‍
9. കുരുമുളക് പൊടി-1 / 4 സ്പൂണ്‍
10. ലെമണ്‍ ജ്യൂസ്-1 സ്പൂണ്‍
11. ഇഞ്ചി,പച്ചമുളക്,വെളുത്തുള്ളി പേസ്റ്റ്-1 ടീസ് സ്പൂണ്‍
12. ഓയില്‍- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രം എടുക്കുക. അതിലേക്ക് വൃത്തിയാക്കിവെച്ചിരിക്കുന്ന ഫിഷ് ഇടുക. ശേഷം ഉപ്പ്, മഞ്ഞള്‍ പൊടി, മല്ലിപൊടി,മുളക് പൊടി, ഗരംമസാല, കുരുമുളക് പൊടി, ലെമണ്‍ ജ്യൂസ്, പച്ചമുളക് ഇഞ്ചി വെള്ളുതുളി പേസ്റ്റ് ഇവ ഒക്കെ കൂടി ചേര്‍ത്ത് നന്നായി ഫിഷില്‍ തേച്ചു പിടിപ്പിക്കുക. അതിനു ശേഷം എല്ലാം തേച്ചുപിടിപ്പിച്ച ഫിഷ് 20 മിനിറ്റ് മാറ്റിവെക്കുക. ഇനി ഒരു പാത്രത്തിലേക്ക് കടലമാവ്, അരിപൊടി, മുളക് പൊടി 1/4 സ്പൂണ്‍, ഉപ്പ് എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്തു കുറച്ച് വെള്ളം ഒഴുച്ച് ഇഡലി മാവ് രൂപത്തില്‍ ഒരു ബാറ്റര്‍ ഉണ്ടാക്കി എടുക്കുക. അതിന് ശേഷം അതില്‍ ഫിഷ് മുക്കി വറുത്തെടുക്കുക.