ആദ്യമായി കല്ലുമ്മക്കായ നല്ലപോലെ വൃത്തിയാക്കി എടുക്കണം..വൃത്തിയാക്കിയ ശേഷം അത് ഡ്രൈ ആവാൻ വേണ്ടി കമഴ്ത്തി വെച്ചു കൊടുക്കണം.
ഇനി നമുക്ക് കാലുമ്മക്കായ നിറക്കാൻ ആവശ്യമായ അരി അരച്ചെടുക്കാം..
ചേരുവകൾ:-
പുഴുക്കലരി-3 cup(കുതിർത്ത് വെച്ചത്)
തേങ്ങ ചിരവിയത്-1/4 cup
പെരുംജീരകം-1tbs
ചെറിയുള്ളി-1tbs
കറിവേപ്പില-ഒരു തണ്ട്
പച്ചമുളക്-രണ്ടെണ്ണം
മഞ്ഞൾ പൊടി-1tsp
ഉപ്പ്-പാകത്തിന്
ഇനി ഇതെല്ലാം കൂടെ ഒരു ഗ്രൈൻഡറിൽ അല്പം വെള്ളം ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. ലൂസ് ആയിപ്പോവാതെ ശ്രദ്ധിക്കണം.
ഇനി ഓരോ കല്ലുമ്മക്കായ എടുത്ത് അതിലേക്ക് തയ്യറാക്കി വെച്ചിരിക്കുന്ന അരി നിറച്ച് കൊടുക്കണം.ഇനി ഒരു
ആവിപ്പാത്രത്തിൽ (സ്റ്റീമറിൽ)വെച്ച് ഒരു 30 മിനുട്ട് വേവിച്ചെടുക്കുക.ഇനി തീ ഓഫ് ചെയ്ത് കല്ലുമ്മക്കായ തോടിൽ നിന്നും അടർത്തി മാറ്റി വെക്കുക.ഇനി ഇത് ഫ്രൈ ചെയ്തെടുക്കണം.അപ്പോ അതിന്
വേണ്ടിയുള്ള കൂട്ട് എന്താണ് എന്ന് നോക്കാം.
ചേരുവകൾ:-
മുളക്പൊടി-2tbs
മഞ്ഞൾപൊടി-1tsp
ഉപ്പ്-പാകത്തിന്
റവ/തരി(ഞാൻ വറുത്തത് ആണ് എടുത്തത്)-3tbs
ഓയിൽ-3tbs
ഒരു ബൗളിൽ മുകളിൽ പറഞ്ഞ ചേരുവകൾ എല്ലാം തന്നെ എടുത്ത് അല്പം വെള്ളം കുടഞ്ഞ് മിക്സ് ചെയ്ത് എടുക്കുക.ഇനി ഓരോ കല്ലുമ്മക്കായ ഈ മിക്സിൽ മുക്കി ഓയിലിൽ ശാലോ ഫ്രൈ ചെയ്ത് എടുക്കുക.ഫ്രൈ ചെയ്യുന്ന ഓയിലിൽ അല്പം കറിവേപ്പില ഇട്ടാൽ അടിപൊളി..