പാലിന്റെ വകഭേദമായ പനീര്‍ കാല്‍സ്യവും മറ്റു പോഷകങ്ങളും ഏറെയുള്ളൊരു ഭക്ഷ്യവിഭവമാണ്.പനീര്‍, ക്യാപ്സിക്കം എന്നിവ ചേര്‍ത്ത് പ്രാതലിനൊപ്പം കഴിയ്ക്കാവുന്ന ഒരു ഭക്ഷണമുണ്ടാക്കി നോക്കാം.
ചേരുവകള്‍
1. പനീര്‍-200 ഗ്രാം
2. സവാള-1
3. ക്യാപ്സിക്കം-1
4. തക്കാളി-1
5. പച്ചമുളക്-2
6. ജീരകം-അര ടീസ്പൂണ്‍
7. മുളകുപൊടി-അര ടീസ്പൂണ്‍
8. ജീരകപ്പൊടി-അര ടീസ്പൂണ്‍
9. മല്ലിപ്പൊടി-1 ടീസ്പൂണ്‍
10. എണ്ണ
11. ഉപ്പ്
12. മല്ലിയില
തയ്യാറാക്കുന്ന വിധം
പനീര്‍ സമചതുരാകൃതിയില്‍ ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. സവാളയും തക്കാളിയും അരിഞ്ഞു വയ്ക്കണം. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഇതില്‍ പനീര്‍ കഷ്ണങ്ങളിട്ട് ഇളം ബ്രൗണ്‍ നിറമാകാന്‍ തുടങ്ങുമ്പോള്‍ വാങ്ങുക. ഈ പാത്രത്തില്‍ തന്നെ അല്പം കൂടി എണ്ണയൊഴിച്ച് ജീരകം പൊട്ടിക്കുക. ഇതിലേക്ക് പച്ചമുളകും അല്‍പം കഴിയുമ്പോള്‍ സവാളയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് തക്കാളിയും ചേര്‍ത്തിളക്കണം. ഉപ്പും മസാലപ്പൊടികളും ചേര്‍ക്കുക. ക്യാപ്സിക്കം ചേര്‍ത്ത് അല്‍സമയം ഇളക്കുക. വേണമെങ്കില്‍ വെള്ളം ചേര്‍ത്ത് അല്‍പസമയം വേവിയ്ക്കുക. ഗ്രേവി ഒരുവിധം കുറുകിക്കഴിയുമ്പോള്‍ പനീര്‍ കഷ്ണങ്ങളിട്ടു വേവിയ്ക്കുക. വെന്തു കഴിയുമ്പോള്‍ വാങ്ങി വച്ച് മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം.