സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെയിലെ ഷീല അവതരിപ്പിച്ച 'കൊച്ചുത്രേസ്യ'യുടെ വേഷത്തില്‍ ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ് തകര്‍പ്പന്‍ ഡാന്‍സുമായി എത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കുടുംബസംഗമത്തിലാണ് അഞ്ജു വ്യത്യസ്തമായ ലുക്കില്‍ എത്തി എല്ലാവരെയും ഞെട്ടിച്ചത്.
'കുടുംബസംഗമം പോലെ മറ്റൊന്നില്ല. അഭിനയിക്കുന്നതും ചിരിക്കുന്നതും ഞങ്ങള്‍ക്ക് ഏറെ ഇഷ്ടമാണ്. ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ല' എന്ന കുറിപ്പോടെയായിരുന്നു താരം വീഡിയോയും ചിത്രങ്ങളും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്.
അഞ്ജുവിന്റെ പ്രകടനം കണ്ട ആരാധകര്‍ ആവേശത്തിലാണ്. 'ചേച്ചി സൂപ്പര്‍', 'തകര്‍ത്തു', 'ഹല്ല പിന്നെ' എന്നിങ്ങനെ നിരവധി കമന്റുകള്‍ നിറഞ്ഞൊഴുകി. 'ഈ ഫോട്ടോ പ്രേം നസീര്‍ സാര്‍ കണ്ടിരുന്നെങ്കില്‍ ഷീലാമ്മ ഗ്രൗണ്ടില്‍ പ്രാക്ടീസിന് പോകേണ്ടിവരുമായിരുന്നു' എന്ന രസകരമായ പ്രതികരണവും ഇടം നേടി.
അഞ്ജു മാത്രമല്ല, 'ചാന്ത്പൊട്ടി'യിലെ രാധാകൃഷ്ണനാ, 'ആവേശ'ത്തിലെ രംഗണ്ണനാ, 'മണിച്ചിത്രത്താഴി'യിലെ നാഗവല്ലി എന്നിവയായി അരങ്ങേറ്റം കുറിച്ച കുടുംബാംഗങ്ങളുടെ വിഡിയോകളും താരം പങ്കുവച്ചിട്ടുണ്ട്. വലിയ ജനശ്രദ്ധയാണ് പോസ്റ്റിന് ലഭിക്കുന്നത്.
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയായ അഞ്ജു, 2003ല്‍ പാരീസില്‍ നടന്ന മത്സരത്തില്‍ ലോങ് ജംപില്‍ വെങ്കലം നേടിയിരുന്നു. നിലവില്‍ അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അത്ലീറ്റ്സ് കമ്മീഷന്‍ അധ്യക്ഷയായി പ്രവര്‍ത്തിക്കുന്നു.