വിഭവങ്ങള്‍ക്കു രുചി കൂട്ടാന്‍ പലരും കറികളില്‍ മല്ലിയില ചേര്‍ക്കാറുണ്ടല്ലോ. മല്ലിയിലയുടെ രുചി ഒട്ടും ഇഷ്ടപ്പെടാത്തവരുമുണ്ട്. എന്നാ ല്‍ ഇനി മുതല്‍ ഇഷ്ടപ്പെടും. കാരണം മല്ലിയിലയ്ക്ക് അത്രയേറെ ഗുണങ്ങളുണ്ട്.
1. ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാനും കരളിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും മല്ലിയില ഏറെ സഹായിക്കും.
2. അല്‍ഷിമേഴ്സ് തടയാന്‍ മല്ലിയിലയിലുള്ള വിറ്റാമിന്‍ കെ യ്ക്ക് സാധിക്കും.
3. നേത്രരോഗങ്ങളെ ചെറുക്കാന്‍ മല്ലിയിലെ ആന്റി ഓക്സിഡന്റുകള്‍ക്കാവും.
4. ഓര്‍മ്മശക്തിക്ക് മല്ലിയില ഭക്ഷണത്തില്‍ പതിവാക്കുന്നത് നല്ലതാണ്.
5. മല്ലിയിലയില്‍ അയണിന്റെ അളവ് ഉള്ളതിനാല്‍ വിളര്‍ച്ച തടയാന്‍ സഹായിക്കും.
6. ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിച്ച് ശരീരഭാരം നിയന്ത്രിക്കും.
7. രണ്ട് സ്പൂണ്‍ മല്ലിയില മോരില്‍ അരച്ച് ചേര്‍ത്ത് കുടിച്ചാല്‍ വയറിളക്കവും ഛര്‍ദ്ദിലും ശമിക്കും.
8. മല്ലിവെള്ളത്തില്‍ അല്‍പം പഞ്ചസാര ചേര്‍ത്ത് ഇളം ചൂടോടെ കുടിക്കുന്നത് ആര്‍ത്തവ വേദന ശമിക്കാന്‍ സഹായിക്കും.
9. മുഖക്കുരു, മുഖത്തെ കറുത്ത പാടുകള്‍ എന്നിവ ഇല്ലാതാക്കാന്‍ മല്ലിയില ജ്യൂസ് മഞ്ഞളില്‍ ചേര്‍ത്ത് മുഖത്ത് പുരട്ടിയാല്‍ മതി.