എ്ല്ലാവര്‍ക്കും ഇഷ്ടമുള്ള പലഹാരമാണ് ഗുലാബ് ജാമുന്‍. ഇനി ഗുലാബ് ജാമുന്‍ കഴിക്കാന്‍ ബേക്കറികളെ ആശ്രയിക്കേണ്ട വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ തയ്യാറാക്കാം.കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന മധുരപലഹാരമാണ് ഗുലാബ് ജാമുന്‍. വീട്ടില്‍ വളരെ എളുപ്പം ഉണ്ടാക്കാന്‍ പറ്റുന്ന പലഹാരമാണ് ഗുലാബ് ജാമുന്‍. ഗുലാബ് ജാമുന്‍ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
ചേരുവകള്‍
മൈദ - ഒന്നരകപ്പ്
പാല്‍പ്പൊടി - മൂന്നുകപ്പ്
മില്‍ക്ക് ക്രീം - ഒരു കപ്പ്
പഞ്ചസാര - മൂന്നു കപ്പ്
പനിനീര് - രണ്ട് സ്പൂണ്‍
ഏലയ്ക്കാപ്പൊടി - ഒന്നര സ്പൂണ്‍
ബേക്കിംഗ്‌സപൗഡര്‍ - ഒന്നര സ്പൂണ്‍
സണ്‍ ഫ്‌ളവര്‍ ഓയില്‍ - ആവശ്യത്തിന്
പാകം ചെയ്യേണ്ട വിധം
വെള്ളത്തില്‍ പഞ്ചസാര ചേര്‍ത്ത് തിളപ്പിക്കുക.തീ കെടുത്തി അതില്‍ ഏലയ്ക്കാപൊടി,പനിനീര്എന്നിവ ചേര്‍ക്കുക. മൈദ,ബേക്കിംഗ് പൗഡര്‍ എന്നിവ ഇതിലേക്ക് ചേര്‍ത്ത് നന്നായി കുഴക്കുക.ഇതിലേക്ക് ക്രീം ചേര്‍ക്കുക.ഇവ നന്നായി കൂട്ടി യോജിപ്പിച്ച് ഒട്ടാത്ത പരുവത്തില്‍ ആക്കി ഉരുളകളാക്കിയെടുക്കുക.ഒരു പാത്രത്തില്‍ എണ്ണ തിളപ്പിച്ച് ഇതിലേക്ക് മാവ് ചെറിയ ഉരുളകളായി ഇട്ട് ചെറിയ ചൂടില്‍ ബ്രൗണ്‍ നിറമാകുന്നവരെ വറുത്തെടുക്കുക.ഇത് പഞ്ചസാര പാനിയില്‍ ഇട്ട് രണ്ടു മണിക്കൂര്‍ വെക്കുക