പാവയ്ക്കാ വെച്ച് കയ്പ്പില്ലാതെ എങ്ങനെ പാവയ്ക്കാ കറി ഉണ്ടാക്കാം എന്ന് നോക്കാം. ഒരുപോലെ കയ്പ്പ് വരുന്ന ഒരു പച്ചക്കറി ആണ് പാവയ്ക്കാ. പാവയ്ക്കാ തോരനും, മെഴുക്കുപുരട്ടി( ഉപ്പേരിയും ) തീയലും ആണ് സാധാരണ ഉണ്ടാക്കാറുള്ള വിഭവങ്ങള്‍. നമ്മുടെ നാട്ടില്‍ ഭൂരിഭാഗം ആള്‍ക്കാരും കഴിവതും ഒഴിവാക്കുന്ന ഒരു കാരിയാണ് പാവയ്ക്കാ കൊണ്ടുള്ള വിഭവങ്ങള്‍.അതില്‍നിന്നും വത്യസ്തമായി ഞാന്‍ ഉണ്ടാക്കുന്നത് മധുരിയ്ക്കും പാവയ്ക്കാ കൊണ്ടുള്ള ഒരു കറി ആണ്. മധുരിയ്ക്കും പാവയ്ക്കാ കറി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ചേരുവകള്‍
1. പാവയ്ക്ക കനം കുറച്ച് അരിഞ്ഞത്ഒന്നര കപ്പ്
2.നാളികേരം2 ടേബിള്‍ സ്പൂണ്‍
3. ഉണക്കമുളക്5
4. ഉഴുന്നുപരിപ്പ്1 ടേബിള്‍ സ്പൂണ്‍
5. കടുക്അര ടേബിള്‍ സ്പൂണ്‍
6. ശര്‍ക്കര1 ടേബിള്‍ സ്പൂണ്‍
7. പുളി അല്‍പം
8. കറിവേപ്പില എണ്ണ ഉപ്പ
തയ്യാറാക്കുന്ന വിധം
അരിഞ്ഞ പാവയ്ക്ക അല്‍പസമയം ഉപ്പുവെള്ളത്തിലിട്ടു വയ്ക്കുക. നാളികേരം, ചുവന്ന മുളക്, ഉഴുന്ന് എന്നിവ ചുവക്കനെ വറുക്കരയ്ക്കണം. ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് കടുകു പൊട്ടിയ്ക്കുക. ഇതിലേക്ക് വേറെ അല്‍പം ഉഴുന്നുപരിപ്പും കറിവേപ്പിലയും ചേര്‍ക്കണം. നല്ലപോലെ ഇളക്കിയ ശേഷം പാവയ്ക്ക വെള്ളമൂറ്റിയെടുത്ത് ഇതിലേക്കു ചേര്‍ത്തിളക്കുക. ഇത് അഞ്ചു മിനിറ്റ് നല്ലപോലെ ഇളക്കണം. ഇതിലേയ്ക്കു പുളിവെള്ളം ചേര്‍ത്ത് തിളപ്പിയ്ക്കണം. പാവയ്ക്ക ഒരുവിധം വെന്തുകഴിയുമ്പോള്‍ അരച്ചു വച്ചിരിക്കുന്ന മസാലയും ശര്‍ക്കരയും പാകത്തിന് ഉപ്പും ചേര്‍ത്തു വേവിയ്ക്കണം. ചാറ് കുറുകിക്കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.