മീൻ മസാലക്കു ആവശ്യമുള്ള സാധനങ്ങൾ
അയയ്ക്കൂറ _ ഒരുകിലോ
സവാള _ 4 എണ്ണം വലുതു
വെളുത്തുള്ളി _ രണ്ടുകുടം
ഇഞ്ചി _ ഒര വലിയപീസ്
പച്ചമുളക് _ പതിനഞ്ചേന്നം(ഓരോരുത്തരുടെ എരിവിന് അനുസരിച്ച്)
ഗരം മസാല _ 1 1\2 ടി സ്പൂൺ
മല്ലിയില _ ഒരു പിടി
പുതിനയില _ മല്ലിയിലയുടെ പകുതി
തൈര് _ രണ്ടു ടേബിൾ സ്പൂൺ
എണ്ണ _ നൂറുഗ്രാം
നെയ്യ് _ ഒരു സ്പൂൺ
( മീനിൽ പുരട്ടാൻ )
മുളകു പൊടി _ ഒരു ടേബിൾസ്പൂൺ
മഞ്ഞൾ പൊടി _ കാൽ ടീസ്‌പൂൺ
ഉലുവ പൊടി _ 1\2 ടീസ്പൂണ്
നാരങ്ങ. _1ടീസ്പൂണ്
ഉപ്പ് _ ആവശ്യത്തിന്
മാസാല ഉണ്ടാക്കുന്ന വിധംമീൻ മസാലാപുരട്ടി പൊരിച്ചെടുക്കുക.ഒരു പാനിൽ എണ്ണയും നെയ്യും ഒഴിച്ച് പട്ട ഗ്രാമ്പൂ ഏലക്ക ഇട്ടു പൊട്ടുമ്പോൾ സവാള അരിഞ്ഞത് ഇട്ടു വഴറ്റുക.ഒന്നു വഴന്നു വരുമ്പോൾ ഇഞ്ചി ,വെളുത്തുള്ളി ,പച്ചമുളക് ,ഇവ ചതച്ചത് എല്ലാം നന്നായി വഴറ്റുക.വഴന്നുവരുമ്പോൾ തക്കാളി ,ഗരം മസാല ,മഞ്ഞള്പൊടി ഇതെല്ലാം ഇട്ടു നന്നായി വഴറ്റി എണ്ണ തെളിയുമ്പോൾ മല്ലിയില പുതിനയില ,തൈര് ,പച്ചമീൻ രണ്ടു കഷണം 1 സ്പൂണ് നാരങ്ങ നീര് ആവശ്യത്തിനു ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിച്ചു കുറച്ചു സമയം വേവിക്കുക.അതിനു ശേഷം പൊരിച്ചുവെച്ച മീൻ പൊടിഞ്ഞു പോവാതെ ഇതിൽ ഇടുക.മൂടിവെച്ചു ഒരുപത്തു മിനിറ്റു കഴിഞ്ഞു തീ ഓഫുചെയ്യാം.മസാല റെഡി.
ചോറിനു വേണ്ട സാദനങ്ങൾ
ബസുമതി റൈസ് _ നാല് ഗ്ലാസ്
വെള്ളം _ എട്ടുഗ്ലാസ്സ്
സവാള _രണ്ട്
അണ്ടി ,മുന്തിരി _ കുറച്ചു
നെയ്യ് _4 സ്പൂൺ
പട്ട _ രണ്ടു കഷനം
ഗ്രാമ്പൂ _ അഞ്ചു
ഏലക്ക _ അഞ്ചു
കുരുമുളക് _ അരടീസ്പൂൺ
പെരുംജീരകം _ അരടീസ്പൂൺ
വഴന ഇല _ രണ്ടെണ്ണം
നാരങ്ങ. _1
ഉപ്പ് _ ആവശ്യത്തിനു
ഉണ്ടാക്കുന്ന വിതം
_ _ _ _ _ _ _ _ _ _ _ _
ഒരു പത്രം അടുപ്പിൽ വെച്ച് എണ്ണയും നെയ്യും ഒഴിച്ച് സവാള അണ്ടി ,മുന്തിരി എന്നിവ വറുത്തു മാറ്റി വെക്കുക. ബാക്കിനെയ്യിൽ മസാലകളും പെരുംജീരകം ഇട്ടു പൊട്ടുമ്പോൾ ഒരു ചെറിയ സവാള അറിഞ്ഞതുംഇട്ടു ഒന്നു വഴറ്റി വെള്ളവും ആവശ്യത്തിനു ഉപ്പും 1 നാരങ്ങയും പിഴിഞ്ഞു ഇട്ടു തിളക്കുമ്പോൾ അരി ഇട്ടു വെള്ളവുംപറ്റിച്ചു വേവിച്ചു എടുക്കുക.ഇനി വേറൊരു പാത്രത്തിൽ ആദ്യം കുറച്ചു ചൊറിടുക പിന്നെ മസാല അങ്ങനെ എല്ലാ ചോറും മസാലയും മുഴുവനും ഇട്ടു വറുത്തുവെച്ച സവാള മിക്സു മുകളിൽ ഇട്ടു മല്ലിയില അരിഞ്ഞതും അല്പം ഗരം മാസലയും ഇട്ടു 15 മിനുട്ട് ചെറു തീയിൽ ധം ഇടുക.മുടിയുടെ മുകളിൽ കുറച്ചു കനൽ കൂടി ഇട്ടു കൊടുക്കുക.ബിരിയാണി തയ്യാർ.
ധം ഇടുമ്പോൾ നന്നായിട്ട് ആവി വരണം..ആവി പുറത്തേക്ക് പോകാതെ ശ്രദ്ധിക്കുക..