ദക്ഷിണേന്ത്യന്‍ അടുക്കളയിലെദോശയും ദോശയുടെ വകഭേദങ്ങളും നിരവധിയാണ്. നിരവധി ദോശ ഇനങ്ങളാണ് സാദാ ദോശ , മസാല ദോശ തുടങ്ങി നമ്മള്‍ പരീക്ഷിക്കാറുള്ളതും കഴിക്കാറുള്ളതും. എന്നാൽ ഇപ്പോൾ ഏറെ രുചികരമായ മുട്ട ചീസ് ദോശ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
അവശ്യ സാധനങ്ങള്‍
1 . ദോശ മാവ്
2 . ഒരു മുട്ട
3 . ഉപ്പ് ആവശ്യത്തിന്
4 . കാല്‍ ടീസ്പൂണ്‍ മുളക് പൊടി
5 . കാല്‍ ടീസ്പൂണ്‍ കുരുമുളക് പൊടി
6 . പൊടിപൊടിയായി അരിഞ്ഞ ചീസ്
7 . കാല്‍ കപ്പ് അരിഞ്ഞ മല്ലിയില
8 . ഒരു ടീസ്പൂണ്‍ അരിഞ്ഞ സ്പ്രിങ് ഒണിയന്‍
9 . വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മുട്ട പൊട്ടിച്ചു ഒരു ബൗളിലേക്ക് ഒഴിച്ച് നന്നായി ഉടക്കുക. ശേഷം ഇതിലേക്ക് കുരുമുളക് പൊടി , മുളക് പൊടി , ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച ശേഷം ഇവ മാറ്റി വെക്കുക. പിന്നാലെ എടുത്ത് വച്ചിരിക്കുന്ന ദോശ ചുടുന്ന കല്ല് ചൂടായതിന് ശേഷം ഇതിലേക്ക് ദോശമാവ് ഒഴിച്ച് വട്ടത്തിലാക്കുക. ശേഷം അത് ചെറുതായി വെന്തു വരുമ്ബോള്‍ ഇതിന്റെ മുകളിലേക്ക് അല്പം എണ്ണ തേച്ചു കൊടുക്കേണ്ടതാണ്. പിന്നാലെ എന്നിട്ട് നന്നായി ഉടച്ചു ചേര്‍ത്ത് വെച്ചിരിക്കുന്ന മുട്ട ഒഴിച്ച് നന്നായി പരത്തി കൊടുക്കുക. പൊടിപൊടിയായി അരിഞ്ഞു വെച്ചിരിക്കുന്ന ചീസ് ഇതിന്റെ മുകളിലേക്ക് ഇട്ടു കൊടുക്കുക. ശേഷം ഒരു പാത്രം കൊണ്ടടച്ചു വെച്ച് ചെറുതീയില്‍ വേവിക്കുക. ദോശ നന്നായി വെന്തു കഴിയുമ്ബോള്‍ ഇതിന്റെ മുകളിലേക്ക് അല്പം മല്ലിയിലയും സ്പ്രിങ് ഒണിയനും തൂവി കൊടുക്കുക. ചൂടോടെ മറ്റൊരു പാത്രത്തിലേക്ക് മാറ്റി , വിളമ്പാവുന്നതാണ്.