Latest News

എണ്ണയില്‍ വറുത്തതും പൊരിച്ചതും കഴിക്കുന്നവരാണോ നിങ്ങള്‍; അധികം കഴിച്ചാല്‍ പണികിട്ടും; ആരോഗ്യരക്ഷയ്ക്ക് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Malayalilife
എണ്ണയില്‍ വറുത്തതും പൊരിച്ചതും കഴിക്കുന്നവരാണോ നിങ്ങള്‍; അധികം കഴിച്ചാല്‍ പണികിട്ടും; ആരോഗ്യരക്ഷയ്ക്ക് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

രോഗ്യകാര്യത്തില്‍ വളരെയധികം കരുതലെടുക്കുന്നവരാണ് മലയാളികള്‍. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ആഹാരം ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് നമുക്കറിയാം. എന്നുകരുതി ഇവയെല്ലാം പൂര്‍ണമായി ഒഴിവാക്കാനും സാധ്യമല്ല. എന്നാല്‍ അമിത ഉപയോഗം കുറക്കുക തന്നെ വേണം. ഇല്ലെങ്കില്‍ അപകടം ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാകുമെന്നാണ് അടുത്തിടെ അമേരിക്കയിലെ ലോവ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.

50 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ എണ്ണയില്‍ പൊരിച്ചെടുത്ത ഭക്ഷണം കൂടുതലായി കഴിക്കുന്നത് ഈ പ്രായക്കാര്‍ക്ക് അത്യന്തം അപകടകരമാണെന്നാണ് തെളിഞ്ഞിരിക്കുന്നത്. ഇത് മരണത്തിനുപോലും കാരണമായേക്കുമെന്നാണ് കണ്ടെത്തല്‍.

എണ്ണയില്‍ വറുത്തതും പൊരിച്ചതുമാണോ ഇഷ്ടവിഭവങ്ങള്‍..? എങ്കിലിത് വായിക്കൂ..
50വയസിനും 79വയസിനുമിടയില്‍ പ്രായമുള്ള ഒരു ലക്ഷത്തിലധികം സ്ത്രീകളിലായിരുന്നു പഠനം നടത്തിയത്. അഞ്ച് വര്‍ഷത്തോളം നീണ്ടുനിന്ന പഠനമായിരുന്നു ഇത്. ഇവരില്‍ മരണത്തിനു കീഴടങ്ങിയ 31,588 പേരില്‍ 9,320 പേര്‍ ഹൃദ്രോഗം മൂലവും, 8,358 പേര്‍ കാന്‍സര്‍ മൂലവുമായിരുന്നു മരണപ്പെട്ടത്. ഇവരില്‍ ഭൂരിഭാഗം ആളുകളും ഫ്രൈ ചെയ്ത ആഹാരം ധാരാളം കഴിച്ചിരുന്നവരായിരുന്നു എന്നതാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.

ദിവസം ഒരുനേരമെങ്കിലും ഫ്രൈ ചെയ്ത ആഹാരം കഴിക്കുന്നവര്‍ക്ക് പെട്ടെന്നുള്ള മരണത്തിന്റെ സാധ്യത, മറ്റുള്ളവരെ അപേക്ഷിച്ച് 8% കൂടുതലാണെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. ഹൃദ്രോഗം, ടൈപ്പ് 2 ഡയബറ്റിസ് എന്നിവ എളുപ്പത്തില്‍ പിടിപെടാനും പൊരിച്ച വിഭവങ്ങളുടെ സ്ഥിരമായുള്ള ഉപയോഗം കാരണമാകുമെന്നും ഗവേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

eating fried food could increase death risk

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES