Latest News

സുനാമി തകർത്ത ധനുഷ്‌കോടി സഞ്ചാരിയുടെ നോവ്

Malayalilife
സുനാമി തകർത്ത ധനുഷ്‌കോടി സഞ്ചാരിയുടെ നോവ്

രാമേശ്വരത്തെ ശിലയിൽ പതിഞ്ഞ രാമപാദങ്ങൾ ദർശിച്ചതിനു ശേഷം ഞങ്ങൾ യാത്രതിരിച്ചത് ധനുഷ്‌കോടിയിലേക്കാണ്... പാമ്പൻ പാലവും രാമേശ്വരവും കടന്ന് അവിടെത്തി. മധ്യാഹ്നത്തിലെ പ്രതാപിയായ സൂര്യന്റെ കനത്ത ചൂട്. തെളിഞ്ഞ കാലാവസ്ഥ. രാമേശ്വരത്തു നിന്ന് 22 കിലോമീറ്റർ ദൂരമുണ്ട് ധനുഷ്‌കോടിയിലേക്ക്‌. ‘വില്ലിന്റെ വളഞ്ഞ അഗ്രം’ പോലെ ആകൃതിയുള്ള മുനമ്പ്‌ ആയതിനാലാവാം ‘ധനുഷകോടി’ എന്ന പേരു ലഭിച്ചതെന്ന്‌ കരുതുന്നു (രാമന്റെ വില്ല് കുത്തിവെച്ച സ്ഥലമെന്നും പറയ


കുറച്ചു ദൂരം താണ്ടിക്കഴിഞ്ഞപ്പോൾ ഇരുവശവും സമുദ്രതീരമുള്ള റോഡ്. ഇടതുവശത്ത് ‘ശ്രീരാമസേതു’ എന്ന മണൽച്ചിറ നീണ്ടുകിടക്കുന്നു. ധാരാളം വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പോയിക്കൊണ്ടിരിക്കുന്നു. തെക്കുകിഴക്കെ വശത്ത് ശാന്തമായ ബംഗാൾ ഉൾക്കടലും തെക്കുപടിഞ്ഞാറെ വശത്ത് ഇളകിമറിഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യൻ മഹാസമുദ്രവും. മുന്നോട്ടു പോകുന്തോറും ശക്തമായ കാറ്റിന്റെ കുളിർമ ചൂടിന് കുറച്ച് ശമനമുണ്ടാക്കിയിരുന്നു.


‘പ്രേതനഗര’വും കടന്ന് ഇന്ത്യൻ മണ്ണിന്റെ അവസാന പോസ്റ്റ്. ‘അശോകസ്തംഭം’ ഉയർത്തിവെച്ച സ്തൂപം. വേലിയിറക്കമായതിനാലാവാം  കടൽ പിന്നിലേക്ക് മാറിയ വലിയ മണൽപ്പരപ്പ്. രണ്ടു സാഗരങ്ങളുടെ സംഗമം നേരിട്ടു കാണാൻ കഴിഞ്ഞു. കടൽത്തിരകൾ കാലിൽ ചുംബിച്ചപ്പോൾ, മനസ്സിൽ ചരിത്രത്തിന്റെ നീർക്കുമിളകൾ ഉയർന്നുവന്നു.

dhanushkodi travel

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES