ചിക്കന്‍ വിഭവങ്ങളില്‍ ഒന്നാമത്തെ പേരാണ് ചില്ലി ചിക്കന്‍….വളരെ സ്വദിഷ്ട്ടമായ വിഭവമാണ് ഇത് ഇതൊരു ചൈനീസ് വിഭവമാണ് …വളരെ എളുപ്പത്തില്‍ നമുക്കിത് തയ്യാറാക്കാം ….കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇഷ്ട്ടപ്പെടുന്നരാണിത് …നമ്മുടെ തട്ടുകടയിലെ ഇന്നത്തെ വിഭവം ചില്ലി ചിക്കന്‍ ആയാലോ …നോക്കാം നമുക്ക് ഈസിയായി എങ്ങിനെ ചില്ലിചിക്കന്‍ ഉണ്ടാക്കാം എന്ന് ഇതിനാവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍ – (എല്ലില്ലാത്തത്)അരക്കിലോ
സവാള – രണ്ടെണ്ണം
ക്യാപ്‌സിക്കം – ഒരെണ്ണം
പച്ചമുളക് – നാലെണ്ണം
ഇഞ്ചി – ഒരു കഷണം
വെളുത്തുള്ളി അരച്ചത് – അഞ്ചു അല്ലി
തൈര്- ഒരു ടി സ്പൂണ്‍
മുളുകുപൊടി – ഒരു ടിസ്പൂണ്‍
ചില്ലി സോസ് – രണ്ടു ടീസ്പൂണ്‍
ടൊമാറ്റോ സോസ് – ടീസ്പൂണ്‍
സോയാ സോസ്- ടീസ്പൂണ്‍
കുരുമുളുക പൊടി – അര ടിസ്പൂണ്‍
കോണ്‍ഫ്‌ളോര്‍ – ഒരു ടിസ്പൂണ്‍
ഉപ്പ് – ആവശ്യത്തിനു
ചെറുനാരങ്ങാനീര് – ഒരു നാരങ്ങയുടെ
മല്ലിയില – ആവശ്യത്തിനു
ഇനി ഇതുണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം
ആദ്യം തന്നെ ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് വൃത്തിയാക്കി അതില്‍ ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, ഉപ്പ്, തൈര്, കോണ്ഫ്‌ളോര്‍, പകുതി സോയാസോസ്, കുരുമുളകു പൊടി എന്നിവ ചേര്‍ത്ത് ഒരു മണിക്കൂര്‍ നേരം വയ്ക്കണം ഫ്രിഡ്ജില്‍ വച്ചാലും മതി . ഒരു മണിക്കൂറിനു ശേഷം ഒരു ചാറ്റില്‍ എണ്ണ ഒഴിച്ച് ഇത് ചെറുതായി എണ്ണയിലിട്ട് വറുത്തെടുക്കുക. ( ഒരുപാട് ഫ്രൈ ആകണ്ട )
ഇനി ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് സവാള, പച്ചമുളക് എന്നിവ ചേര്‍ക്കുക ഒന്ന് വഴറ്റി സവാളയ്ക്ക് ചെറിയൊരു ബ്രൗണ്‍ നിറം വരുമ്പോള്‍ ഇതിലേക്ക് ബാക്കിയുള്ള സോയാസോസ്, ടൊമാറ്റോ സോസ്, ചില്ലി സോസ് എന്നിവ ചേര്‍ത്തിളക്കുക.ഇതൊന്നു ഇളക്കി യോജിപ്പിഴ ശേഷം ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ക്കണം. കുറച്ചു നേരം ഒന്ന് വഴറ്റി ക്യാപ്‌സിക്കവും ചേര്‍ത്ത് നന്നായി ഇളക്കി വെള്ളം വറ്റിക്കണം. വെള്ളം വറ്റി കഴിയുമ്പോള്‍ ഇത് വാങ്ങി വയ്ക്കാം ശേഷം ഇതില്‍ നാരങ്ങാ നീര് പിഴിഞ്ഞ് ചേര്‍ക്കുക…ഇനി ഇത് മല്ലിയില ചേര്‍ത്ത് അലങ്കരിക്കാം
ചില്ലിചിക്കന്‍ റെഡി
ഇത് വളരെ എളുപ്പത്തില്‍ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാം എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം തീര്‍ച്ചയായും ഇത് നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെടും