തെക്കേ ഏഷ്യയില്‍ പ്രധാനമായും ഇന്ത്യയിലെ ഒരു കോഴിയിറച്ചി കൊണ്ടുണ്ടാക്കുന്ന വിഭവമാണ് ചിക്കന്‍ ടിക്ക. പഞ്ചാബി ടിക്ക എന്ന പേരിലും ഇത് അറിയപ്പെടുന്നു. എല്ലില്ലാത്ത കോഴിയിറച്ചി കഷണങ്ങള്‍ നല്ലപോലെ മസാലയിലും, കട്ടിതൈരിലും മുക്കിയെടുത്ത് കുറച്ചധികം നേരം മുക്കിവച്ചതിനുശേഷം ഒരു കമ്പിയില്‍ കോര്‍ത്ത് തന്തൂര്‍ അടുപ്പില്‍ വേവിച്ചെടുത്താണ് ചിക്കന്‍ ടിക്ക നിര്‍മ്മിക്കുന്നത്.
ടിക്ക എന്ന വാക്കിന്റെ അര്‍ത്ഥം പഞ്ചാബി ഭാഷയില്‍ ''ചെറിയ കഷണങ്ങള്‍'' എന്നാണ്. ചില സ്ഥലങ്ങളില്‍ എല്ലോട് കൂടിയ ചിക്കന്‍ കഷണങ്ങള്‍ പൊരിച്ചെടുത്ത് ടിക്ക രൂപത്തില്‍ ഭക്ഷിക്കാറുണ്ട്. ഇതിന്റെ കഷണങ്ങള്‍ വേവിച്ചെടുത്തതിനു ശേഷം നെയ് പുരട്ടിയതിനു ശേഷവും ഭക്ഷിക്കുന്ന രീതിയുണ്ട്. ഇതിന്റെ കൂടെ കഴിക്കുന്ന ഇതരവിഭവങ്ങള്‍ പച്ച നിറത്തില്‍ മല്ലിയില കൊണ്ട് ഉണ്ടാക്കുന്ന ചട്ണി ആണ്
ചിക്കന്‍ ബ്രെസ്റ്റ്-8
ഫ്രഷ് ക്രീം-അരക്കപ്പ്
ചെദാര്‍ ചീസ്-അരക്കപ്പ്
മുട്ട-2
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-6 ടീസ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
യോഗര്‍ട്ട് അല്ലെങ്കില്‍ പുളിയുള്ള ക്രീം-4 ടീസ്പൂണ്‍
ഒലീവ് ഓയില്‍ 4 ടീസ്പൂണ്‍
ജീരകപ്പൊടി-1 ടീസ്പൂണ്‍
ഓയില്‍
മല്ലിയില
ഉപ്പ്
ഓയില്‍ ഒഴികെയുള്ള എല്ലാ ചേരുവകളും, ഒലീവ് ഓയില്‍ അടക്കം, ഒരു ബൗളില്‍ ചേര്‍ത്തു കലര്‍ത്തുക. നല്ലപോലെ അടിച്ചിളക്കി കലക്കണം.
ഇത് ചിക്കന്‍ കഷ്ണങ്ങള്‍ കഴുകി വൃത്തിയാക്കിയ ശേഷം ഇതില്‍ പുരട്ടി വയ്ക്കുക. ഫ്രിഡ്ജില്‍ ഒരു രാത്രി മുഴുവനുമോ എഴെട്ടു മണിക്കൂറോ വച്ചാല്‍ നന്ന്.ചിക്കന്‍ കഷ്ണങ്ങള്‍ സ്‌ക്രൂവേഴ്സില്‍ വച്ച് ഗ്രില്‍ ചെയ്തെടുക്കാം. അല്ലെങ്കില്‍ ബേക്ക്, ബാര്‍ബക്യൂ തുടങ്ങിയ വഴികളും പരീക്ഷിയ്ക്കാം. എളുപ്പം, ഈ മട്ടന്‍ ഉലര്‍ത്തിയത്.