ആവശ്യമായ സാധനങ്ങള്‍
1. ചിക്കന്‍- ഒരു കിലോ
2. സവാള -നാലെണ്ണം
3. തക്കാളി പേസ്റ്റ് ഒരുകപ്പ്
4. പച്ചമുളക്‌പേസ്റ്റ് -2 ടേബിള്‍സ്പൂണ്‍
5. ഇഞ്ചി പേസ്റ്റ് -2 ടേബിള്‍സ്പൂണ്‍
6. വെളുത്തുള്ളി പേസ്റ്റ് -2 ടേബിള്‍സ്പൂണ്‍
7. മുളകുപൊടി-1 ടേബിള്‍സ്പൂണ്‍
8. കുരുമുളകുപൊടി-1 ടേബിള്‍സ്പൂണ്‍
9. മഞ്ഞള്‍ പൊടി -1/ 2 ടേബിള്‍സ്പൂണ്‍
10.മല്ലിപൊടി -1 ടേബിള്‍സ്പൂണ്‍
11.ഗരം മസാല -1 ടേബിള്‍സ്പൂണ്‍
തയ്യാറാക്കേണ്ട വിധം
ആദ്യം തന്നെ ചിക്കന്‍ നന്നായി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി മാറ്റിവെക്കുക. അതിന് ശേഷം ചൂടായ ചട്ടിയില്‍ എണ്ണ ഒഴിച്ച് സവാള , പച്ചമുളക്‌പേസ്റ്റ്, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് എന്നിവ ഇട്ട് വഴറ്റുക. ശേഷം മുളകുപൊടി, കുരുമുളകുപൊടി, മഞ്ഞള്‍ പൊടി , മല്ലിപൊടി , ഗരം മസാല എന്നിവയും ചേര്‍ത്ത് വഴറ്റുക. അതിലേക്ക് തക്കാളിപേസ്റ്റും കൂടെ ചേര്‍ത്ത് എണ്ണ തെളിയും വരെ നന്നായി വഴറ്റുക. പാകത്തിന് ഉപ്പും ചേര്‍ത്ത് കൊടുക്കുക. മസാല തയ്യാറായികഴിയുമ്പോള്‍ ചിക്കന്‍ ഇട്ട് നന്നായി മിക്‌സ് ചെയ്യുക. ശേഷം അല്പം വെള്ളം ഒഴിച്ച് മൂടി വച്ച് വേവിച്ചെടുക്കുക. ചാറ് നന്നായി വറ്റിച്ചെടുക്കുക. വെന്തുകഴിഞ്ഞു കറിവേപ്പില ചേര്‍ത്ത് ചൂടോടെ ഉപയോഗിക്കുക.