ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് ചിക്കൻ കുറുമ. വളരെ രുചികരമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ :
ചിക്കൻ - 1/2 കെജി
സവാള - 2 മീഡിയം വലുപ്പം ( നീളത്തിൽ അരിഞ്ഞത് )
കുരുമുളക് പൊടി -3/4 to 1 ടീസ്പൂൺ
ഇഞ്ചി വെള്ളുള്ളി പേസ്റ്റ് - 2 ടീസ്പൂൺ
പച്ചമുളക് - 2 to 3 എണ്ണം
ഉപ്പ് - ആവശ്യത്തിന്
കശുവണ്ടി - 10 എണ്ണം ( വെള്ളത്തിൽ കുതിർത്തത് )
തൈര് - 3/4 കപ്പ്
ഏലക്ക - 2 എണ്ണം
കറുകപട്ട - 2 ചെറുത്
ഗ്രാമ്പു - 2 എണ്ണം
മല്ലിയില - ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം :
1. ആദ്യം തന്നെ ചിക്കൻ ഉപ്പും, കുരുമുളക് പൊടിയും, പച്ചമുളകും, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടെ ചേർത്ത് നല്ല പോലെ യോജിപ്പിച്ചു 30 മിനിറ്റ് മാറ്റി വക്കുക.
2. നല്ല ചൂടായ എണ്ണയിലേക്ക് സവാള ഇട്ട് നല്ല ഗോൾഡൻ ബ്രൗൺ കളർ ആകുന്നവരെ വറുത്തെടുക്കുക.
3. മിക്സിയുടെ ചെറിയ ജാറിലോട്ട് വറുത്ത വെച്ചിട്ടുള്ള സവാളയും, ഏലക്ക ഗ്രാമ്പൂ കറുകപ്പട്ട കശുവണ്ടി തൈര് എല്ലാം ചേർത്ത് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക.
4. സവാള വറുത്തെടുത്ത എണ്ണയിലേക്ക്, എടുത്ത് വെച്ചിട്ടുള്ള ചിക്കൻ ചേർത്ത് ഒരു രണ്ട് മിനിറ്റ് നേരം വഴറ്റിയെടുക്കുക.
5. ഇനി ഇതിലേക്ക് അരച്ച് വെച്ചിട്ടുള്ള മസാല ചേർത്ത് ഇളക്കി യോജിപ്പിക്കുക. ചിക്കനിൽ മസാല പിടിക്കും വിധം വേവിച്ചെടുക്കുക.
6. ഇനി ഇതിലോട്ട് ഒരു കപ്പ് വെള്ളം ചേർത്ത് ഇളക്കി യോജിപ്പിച്ച് മൂടിവെച്ച് ഒരു 15 മിനിറ്റ് നേരം വേവിച്ചെടുക്കുക.
7. ചിക്കൻ എല്ലാം വെന്ത് ഗ്രേവി കുറുകി വരുമ്പോൾ അതിലേക്ക് മല്ലിയില ചേർത്ത് ഇളക്കുക.
ചിക്കൻ കുറുമ റെഡി.