ബർഗർ കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയ ഭക്ഷണമാണ്. ചിക്കൻ കൊണ്ട് ഒരു ബർഗർ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചിക്കൻ ബോണ്‍ലെസ്സ്-700 gr
കുരുമുളക്പൊടി2 tsp
കോണ്‍ഫ്ലോർ-2 tbsp
സവാള-2
വെളുത്തുള്ളി-1 tbsp
ഉപ്പ്
മുട്ട-1
മല്ലിയില-കുറച്
ഗരംമസാല-1tsp
ചെറുനാരങ്ങ നീര്-2 tbsp
റസ്ക്ക് പൊടി - ആവിശ്യത്തിന്
എണ്ണ - ആവിശ്യത്തിന്
എല്ലില്ലാത്ത ചിക്കൻ അരക്കുകുക. സവാള ചെറുതായി അരിന്നത് വെണ്ണയിൽ ചെറുതായി ഒന്ന് വഴറ്റുക.
ഇത് ചിക്കെനിൽ ചേര്ക്കുക.കുരുമുളക്പൊടി,ഉപ്പ്,മുട്ട,മല്ലിയില,കോണ്‍ഫ്ലോർ,ഗരം മസാല,വെളുത്തുള്ളി ,ചെറുനാരങ്ങ നീര്എന്നിവ ചേര്ത് കുഴചെടുത് കയിൽ പരത്തി മുട്ടയിൽ മുക്കി റസ്ക്ക് പൊടിയിൽ മുക്കി ഓയിലിൽ പോരിചെടുക്കുക.
ബർഗർ പാറ്റീസ് റെഡി ആയി....
ബർഗർ തയ്യാറാക്കാൻ
ബൺ - 4
മയൊണൈസ് - 1 കപ്പ്
ടോമടോ കെച്ചപ്പ് = ആവിശ്യത്തിന്
ചീസ് ഷീറ്റ് - 4
സവാള - 1
തക്കാളി - 1
കക്കരിക്ക - ഒന്നിൻ്റെ പകുതി വട്ടത്തിൽ കട്ട് ചെയ്തത്,
ക്യാബേജ് (2 color) ഓരോ ഇല 4 ആക്കി മുറിച്ചത്.ഒരു ബണ്‍ എടുത്ത് നടു മുറിച്ച് ചെറുതായി ചൂടാക്കി മായൊണൈസ് ആക്കി ചീസ് ഷീറ്റ്, ബർഗർ കട്ട്ചെയ്ത പച്ചക്കറികൾ എന്നിവ ഇഷ്ടമുള്ള രീതിയിൽ ഒന്നിനു മുകളിലായി വെക്കുക.കുറച്ചു സോസും കൂടി ആക്കി മുകളില ബണ്‍ വെക്കുക.
തക്കാളി സോസ് കൂട്ടി കഴിക്കാം..