ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് ചിക്കൻ 65. വളരെ രുചികരമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം
ഒരു പാത്രത്തിൽ ഒരു സവാള ചെറുതായി അരിഞ്ഞത്, 1 വലിയ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , 2 പച്ച മുളക് അരിഞ്ഞത് , 1 / 4 കപ്പ് വീതം മല്ലില , പൊതിന ഇല അരിഞ്ഞത് , 2 തണ്ട് കറി വേപ്പില , ആവിശ്യത്തിന് ഉപ്പ് , എന്നിവ ചേർക്കുക . അതിന്റെ മുകളിൽ ഒന്നര സ്പൂ ൺ മുളകുപൊടി ,അര സ്പൂൺ മഞ്ഞൾ പൊടി , ഒരു സ്പൂൺ പെരുംജീരക പൊടി , കാൽ സ്പൂൺ ഓമം , കാൽ സ്പൂൺ കുരുമുളക് പൊടി എന്നിവ ചേർത് നല്ല വണ്ണം യോജിപ്പിക്കുക . ഇതിൽ 300 ഗ്രാം ചിക്കൻ പൊടിയായി അരിഞ്ഞത് ചേർത്തു 1 0 - 1 5 മിനുറ്റ് വെക്കുക .
ഒരു ചീന ചട്ടിയിൽ എണ്ണ ചൂടാക്കാൻ വെക്കുക. ചിക്കൻഇലേക്ക് 4 വലിയ സ്പൂൺ കടല മാവ് , രണ്ട് വലിയ സ്പൂൺ വീതം അരി മാവും , കോൺഫ്ലവറും ചേർക്കുക . ഇതിൽ വെള്ളം ചെർകേണ്ട ആവിശ്യം ഇല്ലാ .ചൂടായ എണ്ണയിൽ ഈ മാവ് അല്പം അല്പം നുള്ളി ഇടുക . മാവിൽ ചിക്കൻ ഒന്നോ രണ്ടോ കഷ്ണം ഉണ്ടായിരിക്കണം . തിരിച്ചും മറിച്ചും ഇട്ട് 6 - 8 മിനുറ്റ് പൊരിച്ചു എടുക്കുക .