മൂന്നു ദിവസം വരെ കേടുകൂടാതെ വെളിയില്‍ വെച്ച് കഴിക്കാന്‍ പറ്റുന്ന ഒരു കിടിലന്‍ ചെറിയ ഉള്ളി തോരന്‍. ഇനി ചോറിനു കൂട്ടാന്‍ ഉണ്ടാക്കാം അധികം കഷ്ടപ്പെടേണ്ട. എളുപ്പത്തുലുണ്ടാക്കാം ചെറിയ ഉള്ളി തോരന്‍.
ചേരുവകള്‍
തയാറാക്കുന്ന വിധം
ആദ്യം തെലികളഞ്ഞെടുത്ത ഉള്ളി വട്ടത്തില്‍ ചെറുതായി അരിഞ്ഞു എടുക്കണം. പാന്‍ വെച്ചു ചൂടായ ശേഷം വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കണം ഇതിലേക്ക് കടുക് ഇട്ടു പൊട്ടുമ്പോള്‍ ഉണക്ക മുളക് ഇടണം അതിന് ശേഷം ഉള്ളി ഇട്ടു വഴറ്റണം. ഉള്ളി ഒന്ന് സോഫ്റ്റ് ആകുമ്പോള്‍ തേങ്ങ കൊത്തു ഇട്ടു ഇളക്കി ഇതിലേക്ക് തേങ്ങ തിരുമ്മിയത് മുളകുപൊടി, മല്ലി പൊടി, കുരുമുളകുപൊടി മഞ്ഞപൊടി കറിവേപ്പില ഇട്ടു ഒന്ന് അടച്ചു വെച്ച് ഒരു രണ്ടു മിനിറ്റു കഴിഞ്ഞു ഇളക്കി കൊടുക്കണം. ഇതിലേക്ക് ആവിശ്യത്തിന് ഉപ്പും ഇട്ടു ഇളക്കി കൊടുക്കാം . ഉള്ളി പാനില്‍ അടിയില്‍ പിടിക്കാതിരിക്കാന്‍ ഇടക്ക് ഇടക്ക് ഇളക്കി കൊടുത്തു കൊണ്ട് ഇരിക്കണം . ഉള്ളി നല്ലതു പോലെ മൊരിഞ്ഞു വന്നതിന് ശേഷം വാങ്ങി വെക്കാം.