ചേന കൊണ്ട് തന്നെ പലതരം വിഭവങ്ങൾ നമ്മൾ തയ്യാറാക്കുണ്ട്. എന്നാൽ ചേന കൊണ്ട് ഉണ്ടാകാവുന്ന ഒരു സ്നാക്ക് ആണ് ചേന വറുത്തത്. ഇവ എങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാകുന്നത് എന്ന് നോക്കാം.
അവശ്യസാധനങ്ങൾ
ചേന -1 കിലോഗ്രാം
മുളകുപ്പൊടി -1 ടീസ്പൂൺ
മല്ലി പൊടി – അര ടീസ്പൂൺ
മഞ്ഞൾ പൊടി -കാൽ ടീസ്പൂൺ
കുരുമുളക് പൊടി -അര ടീസ്പൂൺ
ജീരകം പൊടി -കാൽ ടീസ്പൂൺ
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ -വറുക്കാൻ
കറിവേപ്പില -2 തണ്ട്
തയ്യാറാക്കുന്ന വിധം
ചേന തൊലി കളഞ്ഞ ശേഷം നല്ല നീളത്തിൽ കനം കുറച്ചരിഞ്ഞു വെള്ളത്തിൽ ഇട്ടു കഴുകി വെള്ളം വാർത്തു വെക്കുക. പിന്നാലെ ഒരു പാത്രത്തിലേക്ക് 2 മുതൽ 7വരെയുള്ള ചേരുവകൾ ചേർത്ത ശേഷം അതിലേക്ക് ചേന കഷ്ണങ്ങൾ യോജിപ്പിച്ചെടുക്കുക.മസാല പിടിക്കാൻ ആയി ഇത് അര മണിക്കൂർ മാറ്റി വെക്കുക.ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചേനകഷ്ണങ്ങളിട്ടു മീഡിയം തീയിൽ അവ വറുത്തെടുക്കുക.