ചക്ക അട/ ചക്ക അപ്പം

Malayalilife
ചക്ക അട/ ചക്ക അപ്പം

വർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് ചക്ക അട. വളരെ രുചികരമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുളള സാധനങ്ങള്‍

പഴുത്ത പഴംചക്ക- ചുള അരച്ചെടുക്കുക
അരിപ്പൊടി- രണ്ടരകപ്പ്
തേങ്ങ ചിരവിയത്- ഒരു ചെറിയ മുറി
ഏലയ്ക്കാപ്പൊടി- ചെറിയ സ്പൂണ്‍
ഉണക്കമുന്തിരി അരിഞ്ഞത്- മൂന്നു സ്പൂണ്‍
വെളിച്ചെണ്ണ ആവശ്യത്തിന്.

ഉണ്ടാക്കുന്ന വിധം: 

അരിപ്പൊടി ഉപ്പിച്ച തിളച്ചവെള്ളത്തില്‍ കുഴച്ചെടുക്കുക. അതില്‍ ചക്കയരച്ചതും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക.
ചീനച്ചട്ടിയില്‍ ഒരു സ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ച് തേങ്ങ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് പഞ്ചസാര, മുന്തിരി എന്നിവ ചേര്‍ത്ത് ഇളക്കിയശേഷം ചര്‍ച്ചയരച്ചത് ചേര്‍ത്ത് നിര്‍ത്താതെ ഇളക്കുക.പാത്രതത്തില്‍ നിന്നും വിട്ടുപോരുന്ന പരുവത്തിലായാല്‍ ഏലയ്ക്കാപ്പൊടിയും ചേര്‍ത്തിളക്കി ചൂടാറാന്‍ വെയ്ക്കുക. ചൂടാറിയശേഷം ഒരു ചെറുനാരങ്ങളുടെ വലുപ്പത്തില്‍ മാവെടുത്ത് വാഴയിലയില്‍ പരത്തുക. ഇതില്‍ രണ്ടുസ്പൂണ്‍ ചക്കക്കൂട്ട് വെച്ച് അടരൂപത്തില്‍ പൊതിഞ്ഞെടുത്ത് ആവിയില്‍വേവിച്ചെടുക്കാം.

Read more topics: # chakka ada recipe
chakka ada recipe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES