ബദാം,പിസ്ത,കശുവണ്ടി എന്നീ ചേരുവകള്‍ പാലില്‍ ചേര്‍ത്താണ് പലരും കഴിക്കുന്നത്. എന്നാല്‍ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒന്നാണ് കശുവണ്ടി, ബദാം പായസം. ഓരോ സ്പൂണും സ്വാദിഷ്ടവും രുചി സമ്പൂര്‍ണ്ണവുമാണ് ഈ പായസം എങ്ങനെ തയ്യാറാക്കുന്നത് എന്ന് നോക്കാം
ചേരുവകള്‍
പാല്‍ - 2 ലിറ്റര്‍
പഞ്ചസാര - 350ഗ്രാം
അണ്ടിപ്പരിപ്പ് - 250 ഗ്രാം തരുതരുപ്പായി പൊടിച്ചെടുത്തത്
ബദാം - 300ഗ്രാം തരുതരുപ്പായി പൊടിച്ചെടുത്തത്
പിസ്ത - 50ഗ്രാം
നെയ്യ് - 4 ടേബിള്‍ സ്പൂണ്‍
കുങ്കുമപൂവ് - 4-5 ഇതള്‍
തയ്യാറാക്കുന്ന വിധം
ആഴമുള്ള പാത്രത്തില്‍ 2 ലിറ്റര്‍ പാലൊഴിച്ച് അത് കുറുകി 1.5 ലിറ്ററാകുന്നതുവരെ തിളപ്പിക്കുക. കുറുക്കിയെടുത്ത പാലിലേക്ക് പഞ്ചസാര ചേര്‍ത്ത് അത് അലിയുന്നതുവരെ തിളക്കാനനുവദിക്കുക. പൊടിച്ചെടുത്ത കശുവണ്ടിയും ബദാമും ചേര്‍ത്ത് വേവിക്കുക.
തയാറായ പായസം അടുപ്പില്‍ നിന്നും മാറ്റിയശേഷം മറ്റൊരു ചീനചട്ടിയില്‍ 4 ടീസ്പൂണ്‍ നെയ്യൊഴിച്ച് ചൂടാക്കുക.തിളച്ച നെയ്യിലേക്ക് ആദ്യം കശുവണ്ടിയും ,പിന്നെ പിസ്തയും(10 എണ്ണം വീതം) ഇട്ട് വറുത്തെടുത്ത് പായസത്തില്‍ ചേര്‍ക്കുക.കുങ്കുമ പൂ പായസത്തിനു മുകളില്‍ വിതറി അലങ്കരിക്കുക.
മലയാളി ലൈഫിലൂടെ നിങ്ങളുടെ പാചകക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉള്‍പ്പെടെ [email protected] എന്ന മെയില്‍ ഐഡിയിലേക്ക് അയയ്ക്കുക.