ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് പെപ്പർ ഫ്രൈ. ബീഫ് ലിവർ കൊണ്ട് എങ്ങനെ സ്വാദിഷ്‌ടമായ പേപ്പർ ഫ്രൈ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യമായവ:
ബീഫ് ലിവർ- അര കിലോ
ഉള്ളി അരിഞ്ഞത് - 4-5 ചെറിയ ഉള്ളി (1 സവാള)
ഇഞ്ചി വെളുത്തുള്ളി - ചതച്ചത് ഓരോ ടേബിൾസ്പൂൺ വീതം
പച്ചമുളക്, കറിവേപ്പില
കുരുമുളക് പൊടി - 1 അല്ലെങ്കിൽ 1.5 ടേബിൾസ്പൂൺ (എരിവിനു അനുസ്സരിച്ച്)
മഞ്ഞൾ പൊടി - 1/4 ടേബിൾസ്പൂൺ
ഇറച്ചി മസാല - 1/2 ടേബിൾസ്പൂൺ
ഉപ്പു, എണ്ണ
[മുളക് പൊടി ഇഷ്ടം ഉണ്ടെങ്കിൽ അതും കൂടി കാൽ സ്പൂണ്‍ ചേർക്കുക, അപ്പോൾ കുരുമുളക് പൊടിയുടെ അളവ് കുറയ്ക്കാൻ മറക്കരുത് (ഇത് ലിവർ പെപ്പർ ഫ്രൈ ആണ് ഉണ്ടാക്കിയിരിക്കുന്നത്]
ഉണ്ടാക്കുന്ന വിധം:
ചീനച്ചട്ടി അടുപ്പത്ത് വെച്ച് എണ്ണ ചൂടാകുമ്പോൾ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി വഴറ്റുക. ഇതിലേക്ക് മസാല കൂട്ട് ലേശം വെള്ളത്തിൽ കലക്കി ചേർത്ത് വഴന്നു വരുമ്പോൾ പച്ചമുളകും അരിഞ്ഞു വെച്ചിരിക്കുന്ന ലിവർ കഷ്ണങ്ങൾ ചേർത്തിളക്കുക.
ഇതിലേയ്ക്ക് കുറച്ചു വെള്ളവും വളരെ കുറച്ചു ഉപ്പും ചേർത്ത് വേവിക്കുക. ഉപ്പു ആവശ്യത്തിനു അവസാനം മാത്രം ചേർത്താൽ മതി, ഇല്ലെങ്കിൽ കരൾ കഷ്ണങ്ങൾ കട്ടി ആയിപോകും. വെള്ളം കുറച്ചു ചേർത്ത് അര മണിക്കൂറിൽ താഴെ വേവിക്കുക, അധികം വേവിച്ചാൽ റബ്ബർ കഷ്ണങ്ങൾ പോലെ ആയിപോകും.
കറി വെള്ളം വറ്റി വരട്ടി എടുക്കുക, ഇതിലേക്ക് കറിവേപ്പിലയും 3-4 കുരുമുളക് ചതച്ചതും ചേർത്ത് ചൂടോടെ വിളമ്പുക.