ബീഫ് കൊണ്ട് നിരവധി വിഭവങ്ങൾ ഉണ്ടാക്കാൻ സാധിക്കും. എന്നാൽ ബീഫ് കൊണ്ട് ഉണ്ടാക്കാവുന്ന വ്യത്യസ്തമായ ഒരു വിഭവമാണ് ബീഫ് കബ്സ. ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ ബീഫ് തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
റൈസ് - 1kg
ബീഫ് - 1kg (ഞാൻ ബിരിയാണി പീസ് ആണ് യൂസ് ചെയ്തേട്ടോ )
സവാള അരിഞ്ഞത് -2
ഇഞ്ചി ,വെളുത്തുള്ളി പേസ്റ്റ് -3tsp
ടൊമാറ്റോ തൊലികളഞ്ഞ പേസ്റ്റ് ആക്കിയത് -5
ക്യാരറ്റ് ഗ്രേറ്റ് ചെയ്‌തത് -2
കബ്സ മസാല -4tbtspn
പെപ്പർ പൌഡർ -2tsp
ഡ്രൈഡ് ലെമൺ - 1
ഓയിൽ -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബീഫ് നന്നായി ക്ലീൻ ചെയ്ത ശേഷം കുറച്ച് കബ്‌സ മസാലേം ഉപ്പും ചേർത്ത് നന്നായി വേക്കണം. അര മണിക്കൂർ കഴിഞ്ഞ ശേഷം കുക്കറിൽ ആവശ്യത്തിന് ഓയിൽ ഒഴിച്ച് ബീഫ് ഒന്ന് വഴറ്റി അതിൽ തന്നെ വിസിൽ ഇട്ട് പകുതി വേവിച്ചെടുക്കുക. പിന്നാലെ മറ്റൊരു പാനിൽ സവാള ,ഇഞ്ചി ,വെളുത്തുള്ളി ,തക്കാളി പേസ്റ്റ്,ക്യാരറ്റ് എല്ലാം വരി വരി ആയി ഇട്ട് വഴറ്റിട് ബാക്കി കബ്‌സ മസാല ,ഡ്രൈഡ് ലെമൺ ,ഉപ്പു , കുരുമുളക് ,റൈസ് ,പകുതി വേവിച്ച ബീഫ് എല്ലാം ചേർത്ത് പാകത്തിന് വെള്ളം ഒഴിച്ച് അടച്ച് കൊണ്ട് വേവിച്ചെടുക്കുക സ്വാദിഷ്‌ടമായ ബീഫ് കബ്‌സ റെഡി .