ചേരുവകള്‍
അവല്‍ - കാല്‍കിലോ
ശര്‍ക്കര പൊടിച്ചത് -1 റ്റീകപ്പ്
നെയ്യ് -5-6 റ്റീസ്പൂണ്‍
ഏലക്കാ -3
തയ്യാറാക്കുന്ന വിധം
പാന്‍ അടുപ്പത്ത് വച്ച് ചൂടാക്കി അവല്‍ ചെറുതായി വറുത്ത് എടുക്കുക. ഏലക്കാ പൊടിച്ച് എടുക്കുക. ചൂടാറിയ ശേഷം,അവല്‍ കൂട്ടും,ഏലക്കാ പൊടിയും, ശര്‍ക്കര പൊടിച്ചതും ചേര്‍ത് മിക്‌സിയിലിട്ട് നന്നായി പൊടിച്ച് എടുക്കുക. ഇനി ഈ കൂട്ട് നെയ്യ് ഒഴിച്ച് ഉരുട്ടാവുന്ന പരുവത്തില്‍ നനച്ച് എടുക്കുക. നെയ്യില്‍ കൂടുതല്‍ വേണ്ടി വരുന്നുണ്ടെങ്കില്‍ ഉപയോഗിക്കാവുന്നതാണു.നെയ്യ് പകരം മില്‍ക്ക് മേയ്ഡ് ഉപയൊഗിച്ചും ചെയ്യാവുന്ന താണു. ഇനി കൈയില്‍ കുറച്ച് നെയ്യൊ ,ബട്ടറൊ തടവി, കുറെശ്ശെ കൂട്ട് എടുത്ത് ഉരുട്ടി ലഡു ഷെപ്പില്‍ ആകി എടുക്കാം അവല്‍ ലഡു തയ്യാര്‍