ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആനന്ദകരമായ കാലഘട്ടമാണ് ഗർഭ കാലം. ഈ സമയത്ത് അത്രമേല്‍ പരിഗണനയാണ് ഗർഭിണികളുടെ മനസ്സിനും ശരീരത്തിനും നൽകേണ്ടത്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് കഴിക്കുന്ന ആഹാരം ആവശ്യമായതും ആയിരിക്കണം. പോഷകസമൃദമായ വ്യത്യസ്ത ഭക്ഷണ പാനീയങ്ങള്‍ കുഞ്ഞിന്റെ ശരിയായ വളര്‍ച്ചയ്ക്ക് തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെ ആഹാരമാണ് കഴിക്കേണ്ടതെന്നും ഉള്‍പ്പെടുത്തേണ്ടതെന്നും അറിയാം.
പ്രോട്ടീന്‍
ഗര്‍ഭാവസ്ഥ സമയങ്ങളിൽ കൂടുതല്‍ പ്രോട്ടീന്‍ ശരീരത്തിന് ആവശ്യമാണ്. ഇത് തലച്ചോറും, ഹൃദയവും പോലുള്ള പ്രധാന അവയവങ്ങളുടെ രൂപീകരണത്തിന് സഹായിക്കുന്നു. ഇത് ധാരാളമായി പാല്‍പാലുത്പന്നങ്ങള്‍, മുട്ട, എണ്ണക്കുരുക്കള്‍, പനീര്‍ എന്നിവയില്‍അടങ്ങിയിരിക്കുന്നു. ധാരാളമായി പച്ചക്കറികളും പഴവര്‍ഗങ്ങളും ഗര്‍ഭാവസ്ഥയിലെ രണ്ടും മൂന്നും ഘട്ടങ്ങളില്‍ കഴിക്കേണ്ടതാണ്. കാരണം ഇവയില്‍ ഊര്‍ജം കുറവും ധാതുലവണങ്ങള്‍ സമൃദ്ധവുമാണ്. നമ്മുടെ ഭക്ഷണത്തില്‍ ആവശ്യത്തിന് എണ്ണയും കൊഴുപ്പുമെല്ലാം ആവശ്യമാണ്. ധാരാളം വെള്ളം ഗര്‍ഭാവസ്ഥയില്‍ കുടിക്കേണ്ടതുണ്ട്.
പാലും പാലുത്പന്നങ്ങളും
വിറ്റാമിന്‍ ഡി ധാരളമായി പാല്‍, പാല്‍പാലുത്പന്നങ്ങള്‍ എന്നിവയില്‍ അടങ്ങിയിട്ടുണ്ട്.
കുട്ടികളുടെ എല്ലിന്റെയും പല്ലിന്റെയും ആവശ്യത്തിന് വിറ്റാമിന്‍ ഡി പ്രവര്‍ത്തിക്കുന്നു. ഇവ ധാരാളം പാല്‍പാലുത്പന്നങ്ങള്‍ എന്നിവ കൂടാതെ മത്സ്യം, ഇലക്കറികള്‍ എന്നിവയിലും അടങ്ങിയിരിക്കുന്നു.
ഇരുമ്പിന്റെ ആവശ്യകത
ഒരു ദിവസം 30 മില്ലിഗ്രാം ഇരുമ്പ് ഗര്‍ഭിണിയ്ക്ക് ആവശ്യമാണ്. ഗര്‍ഭിണികളില്‍ ഇരുമ്പിന്റെ കുറവ് രക്തക്കുറവുണ്ടാക്കുന്നു. വിറ്റാമിന്‍ സി ഇരുമ്പിന്റെ ശരിയായ ആഗിരണത്തിന് സഹായിക്കും. ഇരുമ്പിന്റെ നല്ല സ്രോതസായി മാംസം, മത്സ്യം, ഉണക്ക പയര്‍, പരിപ്പ് വര്‍ഗങ്ങള്‍, ഉണക്ക പഴങ്ങള്‍ എന്നിവ കണക്കാക്കാം.
ഫോളിക് ആസിഡിന്റെ ആവശ്യം
കുട്ടികളുടെ തലച്ചോറിനും നട്ടെല്ലിനുമുണ്ടാകാന്‍ സാധ്യതയുള്ള വൈകല്യങ്ങള്‍ തടയുന്നതിനു ഭക്ഷണത്തിലുള്ള ഫോളിക് ആസിഡ് അഥവാ ഫോളേറ്റ് സഹായിക്കുന്ന ഒരു ബി, വിറ്റാമിന്‍ ആണ്. ഒരു ഗര്‍ഭിണിക്കാവശ്യമായ ഫോളിക് ആസിഡ് ഭക്ഷണത്തില്‍നിന്നുമാത്രം ലഭിക്കുകയില്ല. ഒന്നുവീതം ഗര്‍ഭിണിയാകുന്നതിനുമുന്പ് അതുകൊണ്ടുതന്നെ 400 മൈക്രോഗ്രാമുള്ള ഫോളിക് ആസിഡ് ഗുളിക കഴിച്ചുതുടങ്ങുക.
മുട്ട
മുട്ട എന്ന് പറയുന്നത് അമിനോ ആസിഡുകളുടെ കലവറയാണ്. പ്രോട്ടീനുകള്‍ ഇതിലൂടെ ഉയര്‍ന്ന അളവില്‍ ശരീരത്തിലെത്തും. കുഞ്ഞിന്റെ ബുദ്ധി വികാസത്തിന് ഗര്‍ഭാവസ്ഥയില്‍ മുട്ട കഴിക്കുന്നത് സഹായിക്കും. ദിവസവും ഗര്‍ഭിണികള്‍ ശരിയായി പാകം ചെയ്ത ഒന്നോ രണ്ടോ മുട്ട കഴിക്കുകയും ചെയ്യണം.