മധുര പലഹാരങ്ങൾ ഏവർക്കും പ്രിയപെട്ടവയാണ്. മധുരം എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യമെത്തുക ലഡു തന്നെയാണ്. വളരെ രുചികരമായ രീതിയിൽ അവൽ കൊണ്ട് എങ്ങനെ ലഡ്ഡു തയ്യാറാക്കാം എന്ന് നോക്കാം.
അവശ്യസാധനങ്ങൾ
അവല്‍-1 കപ്പ്
തേങ്ങ ചിരകിയത് -5 വലിയ സ്പൂണ്‍
ശര്‍ക്കരപ്പാനി-അരക്കപ്പ്
ഏലയ്ക്കാപ്പൊടി-അര ചെറിയ സ്പൂണ്‍
നെയ്യ്- ഒരു ചെറിയ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാനില്‍ ഒരുകപ്പ് അവല്‍ നന്നായി ചൂടാക്കുക. അതിന് ശേഷം അവല്‍ തണുക്കാന്‍ നന്നായി വയ്ക്കുക. തണുത്ത ശേഷം ഒരു മിക്സിയില്‍ അവല്‍ പൊടിച്ചെടുക്കുക. ഇവ നല്ല പോലെ പൊടിഞ്ഞശേഷം രണ്ടാമത്തെ ചേരുവകള്‍ ചേര്‍ത്ത് ഒന്നുകൂടി നന്നായി മിക്സിയില്‍ അടിച്ചെടുക്കുക. പിന്നാലെ ഈ മിശ്രിതം ഒരു ബൗളിലേക്ക് മാറ്റി നെയ്യ് ചേര്‍ത്തിളക്കി ഉരുളകളാക്കി എടുക്കുക. സ്വാദിഷ്‌ടമായ അവല്‍ ലഡു തയ്യാർ.