ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് സ്‌പൈസി ചിക്കൻ കറി. വളരെ രുചികരമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ :-
ചിക്കൻ -1കിലോ
കാശ്മീരി മുളക് പൊടി -3-4സ്പൂൺ
മഞ്ഞൾപൊടി -1 ടേബിൾസ്പൂൺ
മസാലപ്പൊടി -2 ടേബിൾസ്പൂൺ
കുരുമുളക്പൊടി -2ടേബിൾസ്പൂൺ
സവാള -2എണ്ണം
പച്ചമുളക് -5എണ്ണം
തക്കാളി -2എണ്ണം
ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് -2tsp
പെരുംജീരകം -1tsp
നാരങ്ങാനീര് -1സ്പൂൺ
കറിവേപ്പില
മല്ലിയില ,വെളിച്ചെണ്ണ ,ഉപ്പ്
ഉണ്ടാക്കുന്ന വിധം :-
ഒരു മൺചട്ടിയിൽ ചിക്കൻ എല്ലാ പൊടികളും ഉപ്പും നാരങ്ങാനീരും ചേർത്തു് ചെറിയ തീയിൽ അടുപ്പിൽ വെക്കുക ..വളരെ കുറച്ചു മാത്രം വെള്ളം ചേർത്താൽ മതി ..ആ സമയം ഒരു സവാളയുംഒരു തക്കാളിയും ,2പച്ചമുളകും പേസ്റ്റ് ആക്കി വെക്കുക ..ഒരു പാൻ അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് പെരുംജീരകം ഇടുക അത് പൊട്ടിവരുമ്പോൾ സവാള അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർക്കാം ..കുറച്ചു കറിവേപ്പിലയും ചേർത്ത് നന്നായി ഗോൾഡൻ നിറത്തിൽ വഴറ്റുക ..അതിലേക്കു സവാള തക്കാളി പേസ്റ്റും ചേർത്ത് വഴറ്റാം ..ഒരു തക്കാളി ചെറുതായി അരിഞ്ഞതും പച്ചമുളകും ചേർത്ത് വീണ്ടും നന്നായി വഴറ്റുക ..ഈ കൂട്ടു തിളച്ചു കൊണ്ടിരിക്കുന്ന ചിക്കനിലേക്ക് ചേർക്കാം ..എന്നിട്ട് നന്നായി ഇളക്കി അടച്ചു വെച്ച് ചെറുതീയിൽ തന്നെ കുക്ക് ചെയ് തു എടുക്കാം ..