മാങ്ങകൊണ്ട് പലതരം വിഭവങ്ങൾ തയ്യാറാക്കാം. എന്നാൽ മാങ്ങ കൊണ്ട് എങ്ങനെ രുചികരമായ രീതിയിൽ ഉപ്പുമാങ്ങാ കറി തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകള്‍
ഉപ്പുമാങ്ങാ -- മൂന്നു നാലെണ്ണം എടുക്കുക.
പച്ചമുളക് - നാല്
തേങ്ങാ ചിരവിയത് -- 1 കപ്പ്
കുഞ്ഞുള്ളി --4 എണ്ണം
ജീരകം - ഒരു നുള്ള്
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
വറ്റല്‍ മുളക് - 2
കറി വേപ്പില - ഒന്നോ രണ്ടോ കതിര്‍
കടുക് , എണ്ണ, ഉപ്പ് , വെള്ളം എന്നിവ പാകത്തിന് എടുക്കുക..
തയ്യാറാക്കുന്ന വിധം:
ഉപ്പുമാങ്ങ കഷങ്ങളായി മുറിച്ചു /അല്ലെങ്കില്‍മുറിക്കാതെയോ കുറച്ചു വെള്ളവും പച്ചമുളക് കീറിയതും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു വേവിയ്ക്കുക. ഈ സമയം ഒരു മിക്സിയില്‍ തേങ്ങ ,ജീരകം എന്നിവ നല്ല നേര്‍മ്മയായി അരയ്ക്കുക.മാങ്ങാ നല്ല മൃദുവായാല്‍ ഇതിലേക്ക് തേങ്ങാ അരപ്പ് ചേര്‍ത്തു ഇളക്കുക.രണ്ടു മൂന്നു മിനിട്ട് ഒന്ന് ചൂടായി തിള പോലെ വരുമ്പോള്‍ തീയ് അണയ്ക്കുക .ഉപ്പ് ആവശ്യം എങ്കില്‍ ചേര്‍ക്കുക.
ഇനി ഒരു പാനില്‍ കടുക് വറ്റല്‍ മുളക് താളിച്ച് ഇതിലേക്ക് ചേര്‍ക്കുക.കറി തയ്യാര്‍ ആയി .ഇനി ഈ കറി കുറച്ചു നേരം ഇരുന്നു മാങ്ങയും ചാറും ഒക്കെ ഒന്ന് നന്നായി പിടിച്ചിട്ടു വേണം കഴിയ്ക്കാന്‍.