ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് പനീര്‍ ബട്ടര്‍ മസാല. ചുരുങ്ങിയ സമയം കൊണ്ട് വീട്ടില്‍ എളുപ്പത്തില്‍ എങ്ങനെ പനീര്‍ ബട്ടര്‍ മസാല തയ്യാറക്കം എന്ന് നോക്കാം.
അവശ്യ സാധനങ്ങൾ
പനീര്‍ - 500 ഗ്രാം,ബട്ടര്‍ - 4 ടീസ്പൂണ്‍, എണ്ണ - 1 ടീസ്പൂണ്‍, കറുവ ഇല - 1 ,ഗ്രാമ്ബൂ - 2 എണ്ണം,കറുവപ്പട്ട - 1 കഷ്ണം, ഉണങ്ങിയ ചുവന്ന മുളക് - 2 എണ്ണം, മല്ലി - 2 ടീസ്പൂണ്‍ സവാള - 1 (അരിഞ്ഞത്) ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂണ്‍ തക്കാളി - 3 എണ്ണം മല്ലിപൊടി - 1 ടീസ്പൂണ്‍ മുളകുപൊടി - 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍ ഉപ്പ് - ആവശ്യത്തിന് കസൂരി മേഥി (ഉണങ്ങിയ ഉലുവ ഇല) - 1 ടീസ്പൂണ്‍ ക്രീം - 1 ടീസ്പൂണ്‍ വെള്ളം - ½ കപ്പ്.
തയ്യാറാക്കേണ്ട വിധം
ഒരു പാനില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ വെണ്ണയും ഒരു ടീസ്പൂണ്‍ എണ്ണയും ഒഴിച്ച് നന്നായി ചൂടാക്കുക. കറുവ ഇല, ചതച്ച ചുവന്ന മുളക്, ചതച്ച മല്ലി, കറുവപ്പട്ട, ഗ്രാമ്ബൂ എന്നിവ ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റുക. പിന്നാലെ അരിഞ്ഞ ഉള്ളി ചേര്‍ത്ത് ഇടത്തരം തീയില്‍ 4-5 മിനിറ്റ് ഫ്രൈ ചെയ്തെടുക്കുക. ശേഷം 2-3 മിനിറ്റ്
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് വേവിക്കുക. അതിന് ശേഷം മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപൊടി, തക്കാളി മിശ്രിതം എന്നി ചേര്‍ക്കുക. 5-6 നേരം മിനിറ്റ് ഇടത്തരം തീയില്‍ വേവിക്കുക. അതിനുശേഷം പനീര്‍ കഷണങ്ങളായി ചേര്‍ത്ത് മിശ്രിതം നന്നായി ഇളക്കുക.
പിന്നാലെ വെള്ളം, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഒടുവിലായി കറിയില്‍ കസൂരി മേഥി വിതറി 5-6 മിനിറ്റ് നേരം കുറഞ്ഞ തീയില്‍ വേവിക്കുക. തീ അണച്ച് ബാക്കിയുള്ള വെണ്ണയും ക്രീമും ഇതുകഴിഞ്ഞ് ഇതിലേക്ക് ചേര്‍ക്കുക.